കോഴിക്കോട്|പന്തീരാങ്കാവ് ബാങ്ക് കവർച്ചക്കേസിലെ മുഖ്യപ്രതി ഷിബിൻലാൽ ഒളിപ്പിച്ച 39 ലക്ഷം രൂപ കണ്ടെടുത്തു. ഷിബിൻലാലിന്റെ വീടിന് ഏകദേശം 500 മീറ്റർ അകലെ ഒരു പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്.
പ്രതി ഷിബിൻലാലുമായി നടത്തിയ തെളിവെടുപ്പിലാണ് ഈ തുക കണ്ടെടുത്തത്. നേരത്തെ ഷിബിൻലാലിനെ പിടികൂടിയപ്പോൾ ഒരു ലക്ഷം രൂപ മാത്രമാണ് ഇയാളുടെ കൈയിൽ നിന്ന് കണ്ടെത്താനായത്. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ മറ്റൊരാൾക്ക് കൈമാറിയെന്നും, തന്റെ കൈവശം ഈ ഒരു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് ഷിബിൻലാൽ പോലീസിന് മൊഴി നൽകിയിരുന്നത്.
എന്നാൽ, പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിബിൻലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഒളിപ്പിച്ച ഈ തുക കൂടി കണ്ടെത്താൻ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജൂൺ ആദ്യവാരത്തിലാണ് ബാങ്ക് കവർച്ച നടന്നത്. മറ്റൊരു ബാങ്കിൽ പണയം വെച്ച സ്വർണം മാറ്റി പണയം വെക്കുന്നതിനായി ഇസാഫ് ബാങ്കിനെ സമീപിച്ച ഷിബിൻലാൽ, ഇസാഫ് ബാങ്ക് ജീവനക്കാർ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ജീവനക്കാരന്റെ കയ്യിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: Panthirankavu bank robbery: Rs 39 lakh hidden by the accused recovered
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !