യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കാൻ സാധ്യത. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ ഫലം കണ്ടതായാണ് സൂചന. അതേസമയം, ദിയാധനം സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.
നാളെ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെമനിലെ പ്രമുഖ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു.
"ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യം; ഇസ്ലാം വർഗീയ പ്രസ്ഥാനമല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കുകയാണ്" - കാന്തപുരം
നിമിഷപ്രിയയുടെ മോചനത്തിനായി താൻ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യാനുള്ള കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിശദീകരിച്ചു. ഇസ്‌ലാം ഒരു വർഗീയ പ്രസ്ഥാനം അല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കുകയാണ് തൻ്റെ ലക്ഷ്യമെന്നും കാന്തപുരം പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ടതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണമാണിത്.
"വധശിക്ഷയ്ക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാധനം (blood money) നൽകി പ്രായശ്ചിത്തം നടത്താൻ ഇസ്‌ലാമിൽ വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ഞങ്ങൾ അവിടെയുള്ള പണ്ഡിതരുമായും ജഡ്‌ജിമാരുമായും സംസാരിച്ചത്. ചർച്ചകൾ പുരോഗമിക്കുകയാണ്," കാന്തപുരം മർകസിൽ നടന്ന യുവജന നൈപുണ്യ സംഗമത്തിൽ സംസാരിക്കവെ പറഞ്ഞു.
മരിച്ചയാളുടെ കുടുംബങ്ങൾ സമ്മതിക്കാതെ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി നൽകാൻ കോടതിക്ക് കഴിയില്ലെന്നും, "ഇസ്ലാം വർഗീയ പ്രസ്ഥാനമല്ലെന്ന് ലോകത്തിന് പഠിപ്പിച്ചു കൊടുക്കലും, ജനങ്ങൾക്ക് നന്മ ചെയ്യുക കർത്തവ്യമാണ് എന്ന നിലയ്ക്കുമാണ് ഞാൻ ഇടപെട്ടത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാൻ കഴിഞ്ഞു. ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണ്. യെമനിലെ പണ്ഡിതന്മാരെ ഞാൻ ബന്ധപ്പെട്ടിരുന്നു. യെമനിലെ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്," അബൂബക്കർ മുസ്ലിയാർ ആവർത്തിച്ചു.
കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ മതിയെന്ന് ഇസ്‌ലാം മതത്തിൽ പറയുന്നുണ്ടെന്നും, നിമിഷപ്രിയയുടെ കേസിൽ അത് ഉപയോഗിക്കാനാണ് താൻ നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. "എന്നാൽ കുടുംബം പൂർണമായി അംഗീകരിച്ചാലേ ഈ നീക്കം വിജയിക്കൂ. കർമ ശാസ്ത്ര പ്രകാരമാണ് ഈ ഇടപെട്ടൽ നടത്തിയത്. ജനായത്ത് പ്രകാരമുള്ള ഇടപെടലാണ് നടത്തുന്നത്. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥയുണ്ട്," കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.
ഈ വാർത്ത കേൾക്കാം
Content Summary: Nimishapriya's death sentence will be stayed; Kanthapuram AP Abubacker Musliyar's intervention has yielded results
Source: news malayalam
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !