![]() |
പ്രതീകാത്മക ചിത്രം |
കോഴിക്കോട്|അത്തോളിയിലെ ജിവിഎച്ച്എസ്എസ് (GVHSS) സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. പാട്ട് പാടാൻ ആവശ്യപ്പെട്ടപ്പോൾ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്. സംഭവത്തിൽ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ ആന്റി റാഗിംഗ് സെൽ അന്വേഷണം പ്രഖ്യാപിക്കുകയും ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. അത്തോളി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരാഴ്ച മുൻപ് സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥിക്കാണ് റാഗിംഗിന്റെ പേരിൽ മർദനമേറ്റത്. നവാഗതരെ റാഗ് ചെയ്യുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു. രണ്ടും തനിക്ക് അറിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞതോടെ സീനിയർ വിദ്യാർത്ഥികൾ പ്രകോപിതരായി. പുതിയ കുട്ടികൾ തുടങ്ങിയ ഇൻസ്റ്റാഗ്രാം പേജിനെ ചൊല്ലിയും തർക്കമുണ്ടായതായി വിവരമുണ്ട്. ഇതിനെ തുടർന്നാണ് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കുട്ടിയെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചത്.
ഈ വാർത്ത കേൾക്കാം
Content Summary: Plus One student brutally beaten by seniors for refusing to sing
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !