മഞ്ചേരി|ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ജനൽ കാറ്റിൽ അടർന്നു വീണ് അപകടം. സംഭവത്തിൽ രണ്ട് നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. ബി.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥിനികളായ ബി. ആദിത്യ, പി.ടി. നയന എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കുകൾ ഗുരുതരമല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഹാളിന്റെ ഇരുമ്പ് ജനലാണ് തിങ്കളാഴ്ച വൈകുന്നേരം നിലംപൊത്തിയത്.
ഈ വാർത്ത കേൾക്കാം
Content Summary: Two nursing students injured after window falls at Manjeri Medical College
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !