വളാഞ്ചേരി:വളാഞ്ചേരിനഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുട്ടകോഴി രണ്ടാം ഘട്ടം വിതരണചെയ്തു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അധ്യക്ഷനായി.സുവർണ്ണ,ഗ്രാമപ്രിയ എന്നീ ഇനത്തിൽ പെട്ട കോഴികളെയാണ് രണ്ടാം ഘട്ടത്തിൽ 536 ഗുണഭോക്താകൾക്കായി വിതരണം ചെയ്തത്.രണ്ടു ഘട്ടങ്ങളിലായി അപേക്ഷ നൽകിയ മുഴുവൻ പേർക്കും പദ്ധതിയുടെ ഭാഗമായി കോഴികളെ വിതരണം ചെയ്തു..സീനിയർ വെറ്ററിനറി സർജൻ മധു സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ഷിഹാബ് പാറക്കൽ,ആബിദ മൻസൂർ,സുബിത രാജൻ,ബദരിയ്യ മുനീർ,ഹസീന വട്ടോളി,വീരാൻകുട്ടി പറശ്ശേരി,കമറുദ്ധീൻ പാറക്കൽ,ഫൈസൽ അലി തങ്ങൾ,ടി.അഭിലാഷ്,നൗഷാദ് നാലകത്ത്,ഉമ്മു ഹബീബ,പി.പി ശൈലജ,സാജിത ടീച്ചർ,ഉമ്മു ഹബീബ തുടങ്ങിയവർ സംബന്ധിച്ചു.
Content Summary: Valancherry Municipal Corporation's 2024-25 Annual Plan: Second phase of chickens distributed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !