വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങൾക്ക് മറുപടി നൽകാറുണ്ട്. ഇത്തരം കത്തിടപാടുകളിൽ 'ബഹു. മുഖ്യമന്ത്രി' എന്നും 'ബഹു. മന്ത്രി' എന്നും രേഖപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. ഔദ്യോഗിക യോഗങ്ങളിൽ ഈ വിശേഷണം പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും, ചില കത്തിടപാടുകളിൽ ഇത് പാലിക്കാത്ത സാഹചര്യമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ സർക്കുലർ ഇറക്കിയത്.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇനി വില കൂടും; ഇന്ന് മുതൽ 20 രൂപ അധിക ചാർജ്
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് സെപ്തംബർ 10 മുതൽ 20 രൂപയുടെ അധിക ചാർജാണ് ഈടാക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബെവറജസ് ഷോപ്പുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും.
പ്ലാസ്റ്റിക് കുപ്പികളിൽ സി ഡിറ്റ് തയ്യാറാക്കിയ ലേബൽ പതിപ്പിക്കുകയും 20 രൂപ അധിക ചാർജിന് പ്രത്യേക രസീത് നൽകുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പി തിരികെ നൽകുമ്പോൾ ഈ പണവും തിരികെ ലഭിക്കും എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. സി ഡിറ്റിൻ്റെ ലേബൽ ഇല്ലെങ്കിൽ പണം മടക്കി ലഭിക്കില്ല.
ഈ വാർത്ത കേൾക്കാം
Content Summary: Circular makes it mandatory for the Chief Minister and ministers to use the title 'Bahu'
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !