കൊണ്ടോട്ടി|ജന്മനാ ചലനശേഷിയില്ലാത്ത, കൊണ്ടോട്ടി പാലിയേറ്റീവ് വിദ്യാർത്ഥിനിയായ റംല.പി.ടി പ്ലസ് ടു തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടി. ഈ വലിയ നേട്ടത്തിന് റംലയെ 'സ്റ്റുഡൻ്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (SIP)' ഉപഹാരം നൽകി ആദരിച്ചു. കോർഡിനേറ്റർ കെ.എം. ഇസ്മായിൽ ഉപഹാരം കൈമാറി.
ജീവിതസാഹചര്യങ്ങൾ വെല്ലുവിളിയുയർത്തിയപ്പോഴും മനക്കരുത്ത് കൊണ്ട് അതിനെയെല്ലാം അതിജീവിച്ചാണ് റംല ഈ വിജയം നേടിയത്. നേരത്തെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിലും റംല ഉന്നത വിജയം നേടിയിരുന്നു. കഴിഞ്ഞ എട്ട് വർഷമായി റംല കൊണ്ടോട്ടി പാലിയേറ്റീവിൻ്റെ വിദ്യാർത്ഥിനിയാണ്.
ഒരാളുടെ സഹായമില്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത റംലയ്ക്ക് സഹപാഠികളും വീട്ടുകാരുമാണ് എന്നും തുണയായി കൂടെയുള്ളത്. "പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ വിജയം നമ്മളെ തേടിയെത്തുമെന്ന്" റംല പറഞ്ഞു.
ചടങ്ങിൽ പാലിയേറ്റീവ് അധ്യാപിക സാബിറ മുണ്ടപ്പലം, അൻഷദ് മംഗലശ്ശേരി, സഫവാൻ കോടങ്ങാട് എന്നിവർ നേതൃത്വം നൽകി.
ഈ വാർത്ത കേൾക്കാം
Content Summary: Ramla achieved high marks in Plus Two equivalency exam; honored by Kondotty Palliative Team
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !