സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത് 'നാനോ ബനാന' എന്ന് പേരിട്ട പുതിയ എഐ ഇമേജുകളാണ്. ഗൂഗിളിന്റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ടൂളിനെയാണ് 'നാനോ ബനാന' എന്ന് വിളിക്കുന്നത്. ഈ ടൂൾ ഉപയോഗിച്ച് സെലിബ്രിറ്റികളുടെയടക്കം സ്വന്തം 3D ഫിഗറുകൾ എളുപ്പത്തിൽ നിർമ്മിക്കാൻ സാധിക്കും.
ഏതൊരു 2D ചിത്രത്തെയും വളരെ റിയലിസ്റ്റിക് ആയ 3D മോഡലാക്കി മാറ്റാൻ ഈ ടൂളിന് കഴിയും. അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തൻ്റെ 3D ഫിഗർ പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡിന് കൂടുതൽ പ്രചാരം ലഭിച്ചത്.
എങ്ങനെയാണ് 'നാനോ ബനാന' ചിത്രങ്ങൾ ഉണ്ടാക്കുന്നത്?
ഗൂഗിൾ ജെമിനി ഉപയോഗിച്ച് ഏതാനും ക്ലിക്കുകളിലൂടെ ആർക്കും ഈ 3D ഫിഗറുകൾ ഉണ്ടാക്കാം. ഇതിന് യാതൊരു പണച്ചെലവുമില്ല എന്നതാണ് ഏറ്റവും വലിയ ആകർഷണം.
ആദ്യം ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്യുക, അല്ലെങ്കിൽ ഗൂഗിളിൽ ജെമിനി എന്ന് സെർച്ച് ചെയ്യുക.
നിങ്ങളുടെ ഹൈ റെസല്യൂഷനിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
തുടർന്ന്, താഴെ പറയുന്ന പ്രോംപ്റ്റ് അതേപടി കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.
“Create a 1/7 scale commercialized figurine of the characters in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is a 3D modeling process of this figurine. Next to the computer screen is a toy packaging box, designed in a style reminiscent of high-quality collectible figures, printed with original artwork. The packaging features two-dimensional flat illustrations.”
ഈ പ്രോംപ്റ്റ് ഉപയോഗിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ 3D ഫിഗറുകൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ സാധിക്കും.
ഈ വാർത്ത കേൾക്കാം
Content Summary: After 'Ghibli', now 'Nano Banana'; New AI images go viral on social media
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !