മലപ്പുറം:കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി, അംഗത്വ രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അര്‍ധദിന ജില്ലാതല പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വ്വഹിച്ചു. ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ അധ്യക്ഷര്‍, അംഗത്വ രജിസ്‌ട്രേഷന്‍ പരിശോധിച്ച അര്‍ഹത ശുപാര്‍ശ ചെയ്യുന്നതിന് ചുമതലയുള്ള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ എ. ലാസര്‍, ജില്ലാ ക്ഷേമനിധി ഓഫീസര്‍/മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുള്‍ കലാം മാസ്റ്റര്‍, മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാന്‍, ജില്ലാ ഐടിപി റീന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Content Summary: Workers' Welfare Fund Scheme: Membership registration training organized
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !