തൃശ്ശൂർ: പുതുക്കാട് കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. പുതുക്കാട് തെക്കേ താറെവ് സ്വദേശി ഇമ്മാനുവലിനെയാണ് (19) പോലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുപ്ലിയം സ്വദേശി സെലിൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അപകടമുണ്ടാക്കിയ ബൈക്ക് പോലീസ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ എട്ടിനാണ് അപകടം നടന്നത്. സിഗ്നൽ തെറ്റിച്ചെത്തിയ 19-കാരൻ യുവതിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. മേഖലയിലെ 50-ഓളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച പോലീസ്, പുതുക്കാട് സിഗ്നൽ കടന്ന ബൈക്ക് പാലിയേക്കര ടോൾപ്ലാസ കടന്നിട്ടില്ലെന്ന് മനസ്സിലാക്കി അന്വേഷണം പുതുക്കാട് സെൻ്റർ കേന്ദ്രീകരിച്ചു.
അപകടം നടന്ന സമയത്ത് പിന്നാലെ വന്ന ബസ്സിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് ബൈക്കിന്റെ നമ്പർ ലഭിച്ചത്. തുടർന്ന്, പുതുക്കാട് സിഗ്നലിനു ശേഷം കേളിപ്പാടം ഭാഗത്തേക്ക് തിരിഞ്ഞ സ്പ്ലെൻഡർ ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞു. ബൈക്കിന്റെ ഉടമയെ കണ്ടെത്തിയ പോലീസ് താമസിയാതെ വീട്ടിലെത്തി ഇമ്മാനുവലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയാണ് ഇമ്മാനുവൽ. അവധിക്കായി നാട്ടിലെത്തിയ യുവാവ് പുതുക്കാട് കോഫി ഷോപ്പിൽ താൽക്കാലികമായി ജോലി ചെയ്യുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഈ വാർത്ത കേൾക്കാം
Content Summary: Biker arrested for hitting and killing pedestrian in Puthukkad
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !