വളാഞ്ചേരി|കാഴ്ചശേഷിയില്ലെന്ന് അഭിനയിച്ച് ഭിക്ഷാടനം നടത്തിയ കോട്ടയം സ്വദേശിയെ വളാഞ്ചേരിയിൽ നാട്ടുകാർ കയ്യോടെ പിടികൂടി. കോട്ടയം സ്വദേശിയായ ഹംസയെയാണ് വളാഞ്ചേരിയിലും പരിസരങ്ങളിലും കാഴ്ചയില്ലാത്തയാളാണെന്ന് വ്യാജേന ഭിക്ഷാടനം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടിയത്. ഏകദേശം രണ്ടു മാസത്തോളമായി ഇയാൾ ഈ തട്ടിപ്പ് തുടരുകയായിരുന്നു.
ഹംസ കറുത്ത കണ്ണട ധരിച്ച്, ശരീരപ്രകൃതമടക്കം കാഴ്ചയില്ലാത്തവരെപ്പോലെയാണ് നടന്നിരുന്നത്. ആളുകളുടെ മുന്നിൽ വന്ന് കൈ നീട്ടിയപ്പോഴെല്ലാം ഇയാൾക്ക് സഹായം ലഭിച്ചു. എന്നാൽ, ഇയാളുടെ അവസ്ഥ കണ്ട് വളാഞ്ചേരിക്കാർ ബ്ലൈൻഡ് ഹോമിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞപ്പോഴെല്ലാം ഇയാൾ നിരസിച്ചു. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നുകയും ഇയാളെ നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്തത്.
കഴിഞ്ഞ ദിവസം ഭിക്ഷയായി ലഭിച്ച പണം ഹംസ എണ്ണുന്നതും, പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു പോകുന്നതുമെല്ലാം നാട്ടുകാർ കണ്ടെത്തി. ഇതോടെ നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടി. ആദ്യമൊക്കെ തനിക്ക് കണ്ണുകാണാൻ കഴിയില്ലെന്ന് പറഞ്ഞ ഹംസ നാട്ടുകാർ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പായിരുന്നു എന്ന് സമ്മതിച്ചത്.
ഇയാളുടെ ബാഗിൽ നിന്ന് കണ്ണാടിയും ചീർപ്പും കത്രികയുമെല്ലാം നാട്ടുകാർ കണ്ടെടുത്തു. തുടർന്ന്, ടീം വളാഞ്ചേരി കൂട്ടായ്മ ഇയാളെ തിരികെ കോട്ടയത്തേക്ക് പറഞ്ഞയച്ചു. ഇനിയും ഇത്തരത്തിൽ തട്ടിപ്പ് തുടർന്നാൽ പോലീസിൽ പരാതിപ്പെടുമെന്ന് താക്കീത് നൽകിയാണ് ഹംസയെ വിട്ടയച്ചത്.
ഈ വാർത്ത കേൾക്കാം
Video Source:
Content Summary: Begging while pretending to be blind: Kottayam native caught red-handed by locals in Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !