നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിക്ക് മൊബൈൽ ആപ്പ്; നവംബർ ഒന്നു മുതൽ സേവനം ലഭ്യമാകും

0

തിരുവനന്തപുരം:
പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർ' സേവനങ്ങൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി. നോർക്ക കെയർ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും. ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആവശ്യത്തിൻ്റെ സാക്ഷാത്കാരമാണ് ഈ പദ്ധതി.

പദ്ധതിയുടെ സവിശേഷതകൾ:
👉പരിരക്ഷ: ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസ്സിൽ താഴെയുളള രണ്ടു കുട്ടികൾ) 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

👉പ്രീമിയം: ഒരു കുടുംബത്തിന് ₹13,411 ആണ് പ്രീമിയം.

👉ചികിത്സാ സൗകര്യം: നിലവിൽ കേരളത്തിലെ 500-ൽ അധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

👉അംഗത്വം: സാധുവായ നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡൻ്റ് ഐ.ഡി., എൻ.ആർ.കെ. ഐ.ഡി. കാർഡുളള പ്രവാസികൾക്ക് നോർക്ക കെയറിൽ അംഗമാകാം.


ഈ വാർത്ത കേൾക്കാം

Content Summary: Mobile app for Norka Care Insurance Scheme; Service will be available from November 1

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !