കുവൈറ്റിലെ അബ്ദല്ലിയിലുള്ള എണ്ണ ഖനന കേന്ദ്രത്തിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഇരുവരുടെയും മരണകാരണം.
തൃശൂർ സ്വദേശി നിഷിൽ സദാനന്ദൻ (40) കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിൽ കരാർ തൊഴിലാളികളായി ജോലി ചെയ്തു വരികയായിരുന്നു.
അപകടത്തെ തുടർന്ന് മൃതദേഹങ്ങൾ ജഹ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Summary: Accident at oil drilling facility in Kuwait; Two Malayalis die
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !