വളാഞ്ചേരി: ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) സംഘടിപ്പിച്ച മാസ്റ്റർ ക്ലാസിന്റെ ഭാഗമായി വിദേശ പ്രതിനിധി സംഘം വളാഞ്ചേരി പാലിയേറ്റീവ് കെയർ സന്ദർശിച്ചു. ബംഗ്ലാദേശ്, കെനിയ, ഘാന, കാനഡ, ഐർലൻഡ്, റുവാണ്ട എന്നീ ആറ് രാജ്യങ്ങളിൽ നിന്നുള്ള പത്ത് പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ക്ലിനിക്കിന്റെ സംഘാടനം, സാമ്പത്തിക സമാഹരണം, രോഗി പരിചരണം, പ്രവർത്തന രേഖകൾ എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. തുടർന്ന് സജ്ജമായിക്കൊണ്ടിരിക്കുന്ന ഐ.പി കേന്ദ്രവും വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രവും (FHC) പ്രതിനിധികൾ സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്സൺ ഹസീന വട്ടോളി, വൈസ് ചെയർപേഴ്സൺ കെ.വി. ഉണ്ണികൃഷ്ണൻ, ഐ.പി.എം ഡയറക്ടർ ഡോ. മുജീബ് റഹ്മാൻ, ക്ലിനിക്ക് സെക്രട്ടറി വി.പി.എം. സാലിഹ്, ഡോക്ടർമാർ, മറ്റു ഭാരവാഹികൾ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Content Summary: Ten foreign delegates from six countries visited Valanchery Palliative Care as part of a WHO-IPM masterclass field visit to study its patient care and operational models.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !