തിരൂർ: പൊതുജനാരോഗ്യ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നയം തിരുത്തുക, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
താഴെപ്പാലം എസ്ബിഐക്ക് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ജില്ലാ ആശുപത്രിക്ക് മുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി ഷാജി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗഫൂർ പി ലില്ലീസ്, ടി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.യു സൈനുദ്ദീൻ സ്വാഗതം പറഞ്ഞു.
Content Summary: CPI(M) Tirur Area Committee organized a march to the District Hospital demanding immediate resolution of the medicine shortage.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !