കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം വെള്ളി വൈകുന്നേരം 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും .പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ അധ്യക്ഷത വഹിക്കും . ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരും സാമൂഹ്യ , രാഷ്ട്രിയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും .
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ.എ നൽകിയ ശുപാർശ അംഗീകരിച്ചാണ് കാടാമ്പുഴ മരവട്ടത്ത് 110 കെ.വി സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് 19.80 കോടി രൂപ അനുവദിച്ചത്.
മാറാക്കര പഞ്ചായത്ത് മേൽമുറി വില്ലേജിലെ റീസർവ്വേ നമ്പർ 300/3 ൽ ഉൾപ്പെട്ട മരവട്ടത്തെ ഗ്രേസ് വാലി കോളേജിന് സമീപമുള്ള 115 സെന്റ് സ്ഥലം ഏറ്റെടുത്താണ് സബ് സ്റ്റേഷൻ നിർമ്മിച്ചത് . എടയൂർ നിരപ്പിൽ നിന്നും 5 കിലോമീറ്റർ ദൈർഘ്യത്തിൽ 110 കെ.വി ഡബിൾ സർക്ക്യൂട്ട് ലൈനാണ ഇവിടേക്ക് സ്ഥാപിച്ചിട്ടുളളത് .
മാറാക്കര, എടയൂർ, കുറുവ, പൊന്മള, എന്നീ പഞ്ചായത്തുകളിലേയും കോട്ടക്കൽ നഗരസഭയിലേയും അരലക്ഷത്തിൽ പരം വൈദ്യുതി ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. നിലവിൽ മാറാക്കര, എടയൂർ, പൊന്മള, കുറുവ ഗ്രാമ പഞ്ചായത്തുകളിലേക്കും കോട്ടക്കൽ നഗരസഭയിലേക്കും വൈദ്യുതി ആവശ്യകത നിറവേറ്റുന്നത് 33 കെ.വി കൽപകഞ്ചേരി, 10 കെ.വി എടരിക്കോട്, 110 കെ.വി കുറ്റിപ്പുറം, 220 കെ.വി മലാപ്പറമ്പ് എന്നീ സബ് സ്റ്റേഷനുകളാണ്. ഫീഡറുകളുടെ ദൈർഘ്യ കൂടുതൽ കാരണം ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും വിതരണ നഷ്ടവും ഉണ്ടാവുന്നുണ്ട്.
110 കെ.വി കാടാമ്പുഴ സബ്സ്റ്റേഷൻ വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.സബ്സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കലിന് ലൈൻ വലിക്കുന്നതടക്കമുള്ള അനുബന്ധ നടപടികളും വേഗത്തിലാക്കുന്നതിന് എം.എൽ.എ നിരന്തരമായ ഇടപെടലുകളാണ് നടത്തിയിരുന്നത് . തിരുവനന്തപുരത്ത് പല തവണ പ്രത്യേക ഉന്നത തല യോഗങ്ങൾ ഇതിനായി വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. സബ്സ്റ്റേഷൻ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിന് പല തവണ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും
ജില്ലാ വികസന സമിതി യോഗങ്ങളിൽ പദ്ധതി നടത്തിപ്പിൻ്റെ ഓരോ ഘട്ടങ്ങളും വിലയിരുത്തുന്നതിന് നിരന്തരമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു.
Content Summary: The newly constructed ₹19.80 crore Kadampuzha 110 KV Substation at Maravattam will be inaugurated tomorrow by Electricity Minister Adv. Sunny Joseph to resolve power outage issues across over 50,000 consumers.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !