വളാഞ്ചേരി: സഹോദയ സ്‌കൂൾ കോംപ്ലക്‌സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന സിബിഎസ്ഇ ജില്ലാ കലോത്സവ സ്റ്റേജിതര മത്സരങ്ങളായ സർഗോത്സവവും ഐടി മേളയും വളാഞ്ചേരി ഡോ. എൻ കെ മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്‌കൂളിൽ ആരംഭിച്ചു സഹോദയ അംഗങ്ങളായ ജില്ലയിലെ 62 സ്‌കൂളുകളിൽ നിന്നായി 2500 ൽ പരം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നു. 3 മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളെ 4 വിഭാഗങ്ങളായും എല്ലാവർക്കും മത്സരിക്കാവുന്ന ഒരു പൊതുവിഭാഗവും മത്സരത്തിനുണ്ട്. വർണാഭമായ ബാൻ്റ് മേള മത്സരത്തോടെ ആരംഭിച്ച സർഗോത്സവം യുവ എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ നിംന വിജയ് ഉദ്ഘാടനം ചെയ്തു. വായന കുട്ടികളിലെ സർഗശേഷി ഉയർത്തുമെന്നും പുതു തലമുറയെ വായനയിലേക്ക് ആകർശിക്കാൻ കഴിയണമെന്നും അവർ പറഞ്ഞു സഹോദയ മലപ്പുറം മേഖല പ്രസിഡണ്ട് എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു . സ്‌കൂൾ ചെയർമാൻ മൻസൂർ അലി ഗുരുക്കൾ ആമുഖ പ്രഭാഷണം നടത്തി, വാർഡ് കൗൺസിലർ രാജൻ പരപ്പിൽ, സെക്രട്ടറി പി പി മൊയ്തീൻ, നൗഷാദ് പാലാറ, യാസർ അറഫാത്ത് പ്രിൻസിപ്പാൾ ജോബിൻ സെബാസ്റ്റ്യൻ സഹോദയ ഭാരവാഹികളായ പി ഹരിദാസ് , കെ ഗോപകുമാർ, പി നിസാർ ഖാൻ, ഡോ സ്വീറ്റി എസ് പുലിക്കോട്ടിൽ, വിനീത നായർ , പി ധന്യ, ജോസ്‌ലിൻ ഏലിയാസ് , കെ പ്രദീപ്, എസ് സ്മിത എന്നിവർ സംസാരിച്ചു
ആദ്യ ഇനമായ ബാൻ്റ് മേള മത്സരത്തിൽ കോട്ടക്കൽ സേക്രേഡ് ഹാർട്ട് ഒന്നും തിരൂർ ബെഞ്ച് മാർക് ഇൻ്റർനാഷണൽ സ്‌കൂൾ രണ്ടും കുറ്റിപ്പുറം എംഇഎസ് ക്യാമ്പസ് സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് നവംബർ രണ്ടാം വാരത്തിൽ തൃശൂർ മാള ഹോളി ഗ്രേയ്‌സ് അക്കാഡമിയിൽ വെച്ച് നടത്തുന്ന സിബിഎസ്ഇ സംസ്ഥാന കലോസവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും . ഉദ്ഘാടന വേദിയിൽ സ്‌കൂൾ പൂർവ വിദ്യാർത്ഥി അമ്ന റഹ്മാൻ രചിച്ച നോവൽ നിഴലുകളുടെ സാക്ഷി മുഖ്യാതിഥി നിംന വിജയ് പ്രകാശനം ചെയ്തു
Content Summary: The Malappuram Sahodaya CBSE District Sargotsavam and IT Fest commenced at Valanchery Dr. N.K. Muhammad Memorial MES Central School, featuring over 2,500 students from 62 schools.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !