കുറ്റിപ്പുറം: തിരുനാവായ മഹാമഘ മഹോത്സവം ഒന്നിച്ച് നടത്തണമെന്ന ആവശ്യവുമായി അടൂർ കല്ലേത്ത്കാവ് മഠാധിപതി ശ്രീ സൂര്യവംശി ദേവസേനാപതി രംഗത്ത്. ചില തൽപ്പര കക്ഷികളുടെ ഇംഗിതം നടപ്പിലാക്കാനുളളതല്ല വിശ്വാസപരമായ ഈ ചടങ്ങെന്ന് അദ്ദേഹം കുറ്റിപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹോത്സവം പൂർത്തിയാക്കാൻ പിന്നണിയിൽ നടന്ന ജ്യോതിഷ പ്രശ്നത്തിന്റെയും പരിഹാരകർമ്മങ്ങളുടെയും കാണാപ്പുറങ്ങൾ വെളിപ്പെടുത്തിയാണ് സൂര്യവംശി ദേവസേനാപതിയുടെ രംഗപ്രവേശം.
തിരുനാവായയിൽ നടന്നമഹാമഘ മഹോത്സവത്തിന്റെ മുന്നോടിയായി നടന്ന ജ്യോതിഷ പ്രശ്നത്തിന്റെയും പരിഹാരകർമ്മങ്ങളുടെയും തുടർച്ചയായി പരിഹാരകർമ്മങ്ങൾക്കുള്ള വേദിയായി തിരഞ്ഞെടുത്തത് അടൂർ കല്ലേത്ത്ക്കാവിൻ്റെ ആശ്രമം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ജ്യോതിഷം നോക്കിയിട്ടാണോ മഹാമഘം നടത്തിയത് എന്ന രീതിയിൽ പല കമന്റുകൾ വന്നിരുന്നു. എന്നാൽ ഒരു സന്ദർഭത്തിൽ ജ്യോതിഷ നിയമപ്രകാരം പ്രശ്നം വക്കുകയും പരിഹാരപൂജകൾ ചെയ്യേണ്ടി വരികയും ഉണ്ടായിട്ടുണ്ട് . 2025 ഡിസംബർ 13,14 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടന്ന ശ്രീവിദ്യ സപര്യ മഹോത്സവത്തിൽ പതിനാലാം തിയ്യതി പൂജ്യ ആനന്ദവനം സ്വാമികൾ വിശിഷ്ട അതിഥിയായി പങ്കെടുക്കുകയുണ്ടായി.ഈ സന്ദർഭത്തിൽ ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ ഏഴുന്തോലിൽ മഠം സതീശൻ ഭട്ടതിരി, കൊടുങ്ങല്ലൂർ ഭഗവതിയുടെ മേൽശാന്തി ത്രിവി ക്രമൻ അടികൾ,ജ്യോത്സ്യൻ വേണുഗോപാലൻ മാസ്റ്റർ മുതലായ ആളുകൾ സാധു ആനന്ദവനം സ്വാമിജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരുമിച്ചിരുന്ന് മഹാമഘം ഭംഗിയായി നടത്തുന്നതിന് വളരെ തടസ്സങ്ങൾ ഉണ്ട് എന്ന വിഷയം ചർച്ച ചെയ്തിരുന്നു. അന്ന് പാല നിർമ്മാണം ഉൾപ്പെടെ പല കാര്യങ്ങൾക്കും സർക്കാരിന്റെ ഭാഗത്തുനിന്നും കൂടി തടസ്സമുണ്ടാവുകയും ചെയ്ത സാഹചര്യങ്ങൾ ചർച്ച ചെയ്തു. അവിടെ ഏകകണ്ഠമായി വന്ന തീരുമാനം ഒരു പ്രശ്നം കൂടി വച്ച് ദൈവീകമായ തടസ്സങ്ങൾ ഉണ്ടോ എന്ന് നോക്കണം എന്നതായിരുന്നു. ജ്യോത്സ്യൻ വേണുഗോപാലൻ മാസ്റ്ററോട് ആവശ്യപ്പെട്ടതിൻ പ്രകാരം ഡിസംബർ 15 ന് പ്രശ്നം നോക്കുകയും പ്രശ്‌നത്തിൽ കണ്ട ഒഴിവ് പ്രകാരം ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരുടെ മാതാവ് സിദ്ധി ധാത്രി അമ്മയും സൂര്യദേവൻ്റെ ശക്തിയും ഒന്നിച്ച് കുടികൊള്ളുന്ന കല്ലേത്ത് കാവിൻ്റെ ശക്തി ശ്രോതസ്സിൽ വച്ച് വേണം പരിഹാര കർമ്മങ്ങൾ നടത്തേണ്ടതെന്ന് തെളിഞ്ഞതിൻ പ്രകാരം 2025 ഡിസംബർ മാസം 30, 31 തീയതികളിൽ അടൂർ സനാതന ധർമ്മ ദേവസ്വം ട്രസ്റ്റിന്റെ വാനപ്രസ്ഥ ആശ്രമത്തിൽ വച്ച് പരിഹാരപൂജകൾ തന്ത്രി സതീശൻ ഭട്ടതിരി പ്രധാന കർമ്മി നടത്തുകയു മുണ്ടായി. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി,കല്ലേത്ത് കാവ് മഠാധിപതി കുലാചാര രത്നം ശ്രീ സൂര്യവംശി ദേവസേനാപതി , അരീക്കര സുധീർ നമ്പൂതിരി, ആറ്റിങ്ങൽകരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത് എന്നിവരും പൂജകൾ ചെയ്തു. ജ്യോത്സ്യൻ വേണുഗോപാലൻ മാസ്റ്ററുടെ തൽസമയംവേണ്ട നിർദ്ദേശങ്ങൾ പ്രകാരം .പ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്ന ബാധബന്ധന ആവാഹനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുലാചാര വിധി പ്രകാരം പുരാതന കുലാചാര കർമ്മങ്ങൾ കുലാചാര രത്നം ശ്രീ സൂര്യവംശി ദേവസേനാപതി നടത്തുകയുണ്ടായി.ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമം പ്രസിഡൻ്റായ സനാതന ധർമ്മ ദേവസ്വം ട്രെസ്റ്റ് ചെയർമാൻ സ്വാമി ശ്രീ ശക്തി ശാന്താനന്ദ മഹർഷിയും ഗുരുദാസാനന്ദ സരസ്വതി സ്വാമിയുടെയും സാന്നിധ്യം ഉണ്ടായിരുന്നു. ആനന്ദവനം സ്വാമിജി ഓൺലൈനിൽ ആണ് പങ്കെടുത്തത്. ഇതിൽ ബന്ധപ്പെട്ട എല്ലാവരും പൂർണ്ണമായും സേവനമായി പ്രതിഫലം ഇല്ലാതെ തന്നെ ആണ് പങ്കെടുത്തത്.പൂജാദി കളുടെ അവസാനം ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം തിരുനാവായയിൽ നഷ്ടപ്പെട്ട ഒരു ഹനുമാൻ സാന്നിദ്ധ്യത്തെ പത്മമിട്ട് മഹാമഘം കഴിയുന്നതുവരെ നിത്യവും പൂജിക്കാൻ പറയുകയും ലക്ഷക്കണക്കിന് ആളുകൾ അവിടെ വരുമെന്നും പ്രവചിക്കുകയുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ പാലം നിർമ്മിക്കുന്നതിന് തടസ്സമായ സ്റ്റേ ഓർഡർ പിൻവലിക്കപ്പെടുകയും എല്ലാ തടസ്സങ്ങളും നീങ്ങി പരിപാടി സുഗമമായി നടക്കുകയും ചെയ്തത് കണ്ടതാണ്. പിന്നീട് ഇതിൽ സഹകരിച്ച എല്ലാവരെയും സംഘാടകസമിതി അവഗണിക്കുകയാണ് ഉണ്ടായത്. അന്ന് ചെയ്ത കർമ്മങ്ങളുടെ തുടർ പ്രവർത്തനങ്ങൾ അവർ മുടക്കിയത് മൂലമാണ് ഇന്നു കാണുന്ന തമ്മിലടിക്ക് കാരണമെന്ന് ശ്രീ സൂര്യവംശി ദേവ സേനാപതി ആരോപിച്ചു .പാരമ്പര്യസൂര്യ ഉപാസന സമ്പ്രദായത്തിൽ നടന്ന
ആവാഹന കർമ്മങ്ങൾ പൂർണ്ണമാക്കാതെ ഈ പ്രശ്നം പരിഹരിക്കില്ല എന്നും അദ്ദേഹം കുട്ടി ചേർത്തു. കുലചാര രത്നം ശ്രീ സൂര്യവംശി ദേവസേന പതിക്കൊപ്പം ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീ ഗണേശോത്സവടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിതും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Content Summary: Adoor Kallethkavu Madathipathi Sri Suryavamshi Devasenapathi demanded that the Thirunavaya Mahamagha Mahotsavam be conducted unitedly, alleging that the organizing committee ignored those who performed crucial remedial rituals for the event's success.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !