ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തീയതികൾ മാറ്റി


ഹയർ സെക്കൻഡറി തുല്യതാബോർഡിൽ ഉയർന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഹയർ സെക്കൻഡറി തുല്യതാപരീക്ഷകൾ ഡിസംബർ 21, 22, 23, 27, 28, 29 എന്നീ തീയതികളിലേക്ക് മാറ്റിവച്ചു. ഗാന്ധിയൻ സ്റ്റഡീസിന്റെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 28, 29 തീയതികളിലേക്കും മാറ്റിവച്ചു. തുല്യതാ പരീക്ഷകൾ നീട്ടിവച്ചതിനാൽ 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി നവംബർ എട്ടുവരെ നീട്ടി. പുതുക്കിയ ടൈംടേബിൾ www.dhsekerala.gov.in ൽ പബ്ലിക് നോട്ടീസായി നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്സ് മുഖേന
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സ് ഓഫീസുകൾ മുഖേന ലഭ്യമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതുജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ ഇനി നേരിട്ട് വരണ്ട.


വിദേശ രാജ്യങ്ങളിൽ സമർപ്പിക്കാനുളള കേരളത്തിൽ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കാനുളള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക റൂട്ട്സിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് ഓഫീസുകൾ മൂഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും. 


വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഒഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്സിന്റെ മേഖലാ ഓഫീസുകളിൽ നൽകാം. ഈ സർട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ലഭിക്കും. എം.ഇ.എ, അപ്പോസ്‌റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 18004253939


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !