താനൂരിലെ കൊലപാതകം രാഷ്ട്രീയ പ്രേരിതം; പിടിയിലായത് സിപിഎം പ്രവർത്തകർ



താനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കുപ്പന്റെപുരക്കൽ ഇസ്ഹാഖ് (35) വെട്ടേറ്റു മരിച്ച കേസിൽ 3 സിപിഎം പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇസ്ഹാഖിന്റെ ബന്ധുക്കൾ കൂടിയായ കുപ്പന്റെപുരക്കൽ അബ്ദുൽ മുഹീസ്, കുപ്പന്റെപുരക്കൽ താഹ, വെളിച്ചാന്റെപുരക്കൽ മസ്ഹൂദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ആക്രമിക്കപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷംസുദ്ദീന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പാർട്ടി പ്രവർത്തകരാണ് പ്രതികൾ. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും താനൂർ സിഐ ജസ്റ്റിൻ ജോൺ പറഞ്ഞു. കേസിൽ ഇനിയും ആറുപേരെ പിടികൂടാനുണ്ട്.

മൂന്നു പേരെയും കഴിഞ്ഞ ദിവസം പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനുസമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് ആറു പേരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇസ്ഹാഖിന്റെ അയൽക്കാരനും സിപിഎം പ്രവർത്തകനുമായ ഷംസുദ്ദീനെ ഒരു സംഘം ആളുകൾ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൽ, മരിച്ച ലീഗ് പ്രവർത്തകനായ ഇസ്ഹാഖിന് പങ്കുണ്ടെന്നും കേസിൽ ഇയാൾ ശിക്ഷിക്കപ്പെടാതിരുന്നതിന്റെ പ്രതികാരമാണ് കൊലപാതകമെന്നും അറസ്റ്റിലായ പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !