ഇരിമ്പിളിയം ഗ്രാമപഞ്ചായത്തില്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ അങ്കണവാടി കുട്ടികളുടെ കളറിംഗ് മത്സരം "കുഞ്ഞുറുമ്പും കുട്യോളും" എന്ന പരിപാടി അങ്കണവാടി തലത്തില്‍ വിജയികളായവരെ പഞ്ചായത്ത് തലത്തിലും പങ്കെടുപ്പിച്ചു കൊണ്ട് ഇരിമ്പിളിയം പഞ്ചായത്ത് തല മത്സരം 28.10.2019 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.
ക്ഷേമ കാര്യ സ്ഥിരസമിതി അദ്ധ്യക്ഷന്‍ വി.ടി അമീര്‍ സ്വാഗതം ആശംസിച്ച പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് റജുല നൌഷാദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.ടി.ഉമ്മുക്കുല്‍സു, കെ.പി.എ.സത്താര്‍,മമ്മു പാലോളി, ഹേമലത, അബൂബക്കര്‍.കെ, സല്‍മത്ത്.പി എന്നീ മെമ്പര്‍മാര്‍ ആശംസ അറിയിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍.സി.ആര്‍, പ്രവീണ്‍, ലതീഷ്, സൂരജ് എന്നിവര്‍ പങ്കെടുക്കുകയും, ശ്രീ.സൂരജ്.സി.എം(സിവില്‍ എക്സൈസ് ഓഫീസര്‍) ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ഇരിമ്പിളിയം എ.എം.യു.പി. സ്കൂളിലെ മനോജ് മാസ്റ്റര്‍ വിജയികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത 7 കുട്ടികളെ ജില്ലാ തല മത്സരത്തിലേക്ക് സെലക്ട് ചെയ്തു.പങ്കെടുത്ത 62 കുട്ടികള്‍ക്കും ട്രോഫി വിതരണം ചെയ്തു. ഐ.സി.ഡി.എസ് സൂപര്‍വൈസര്‍ കമലാക്ഷി.പി.പി നന്ദി പ്രകാശിപ്പിച്ചു.


