താനൂര്‍: ഉണ്യാലില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്യാല്‍ സ്വദേശി കാക്കാന്റെ പുരക്കല്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഇസ്ഹാഖി(17)ന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പറവണ്ണ ആലിന്‍ചുവട് ഭാത്തു നിന്ന് കണ്ടെത്തിയത്.</p>
തിരൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. കൂട്ടുകാരോടൊത്ത് ഇസ്ഹാഖ് കടല്‍തീരത്ത് ഫുട്‌ബോള്‍ കളി കഴിഞ്ഞ് കുളിക്കാന്‍ കടലില്‍ ഇറങ്ങിയതായിരുന്നു. ഈസമയത്താണ് തിരയില്‍പ്പെട്ട് കാണാതാവുന്നത്. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും,താനൂര്‍പോലീസും, നാട്ടുകാരും, പൊന്നാനിയില്‍ നിന്നെത്തിയ കോസ്റ്റ്ഗാര്‍ഡ് സംഘവും തെരച്ചില്‍ നടത്തി വരികയായിരുന്നു.


