മാറാക്കര പഞ്ചായത്ത് 9-വാർഡ് കെഎംസിസി കമ്മിറ്റിയുടെ ചികിത്സ ധന സഹായ ഫണ്ട് കൈമാറി


മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡ് കെഎംസിസി കമ്മിറ്റി സ്വരൂപിച്ച നിർധന കുടുംബത്തിലെ കിഡ്നി രോഗിക്കുള്ള ചികിത്സാ  സഹായ ഫണ്ട് (ഒരു ലക്ഷത്തി നാലായിരം രൂപ) കെഎംസിസി ഭാരവാവഹി  വരമ്പേങ്ങൽ മുഹമ്മദ് കുട്ടി എന്ന മാനു ഒമ്പതാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി.കുഞ്ഞിപ്പ ഹാജിക്ക് മുസ്ലിം ലീഗ് ഓഫീസിൽ വെച്ചു കൈമാറി.
ചടങ്ങിൽ  യൂത്ത് ലീഗ് വാർഡ് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് പ്രസിഡന്റ് ബഷീർ കൊട്ടാരത്ത് നൽകി. 


കരേക്കാട് റഹ്മതാബാദ് ഒമ്പതാo  വാർഡ് മുസ്ലിം ലീഗ് ഓഫീസിൽ വെചു നടന്ന പരിപാടിയിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് വിപി.കുഞ്ഞിപ്പ ഹാജി ,ജനറൽ സെക്രട്ടറി പുതുവള്ളി സുബൈർ, വിപി മുഹമ്മദ്, ബീരാൻ കെ, മാനു വി,അമീർ കൊരട്ടിയൻ, മൊയ്‌ദീൻ .കെ ടി, വളപ്പിൽ മുഹമ്മദ്, വിപി മണി, കെ ട്ടി .കരീം ഹാജി, കെ മൊയ്‌ദീൻ കുട്ടി, ബഷീർ കൊട്ടാരത്, സുലൈമാൻ പിവി, ബാബു വിപി,,സലാം എം കെ, ഗഫൂർ എം ട്ടി, മണി വാക്കയിൽ, മൊയ്തു സി എം,  ഖാലിദ് പി,  ഇബ്രാഹിം സി, ഷാഫി വി, മുസ്തഫ വി, ഗഫൂർ വി, ജലീൽ കെ എന്നിവർ പങ്കെടുത്തു.


:ശരീഫ് പിവി കരെക്കാട്


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !