മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തണമെന്നു കേരളാ കോണ്ഗ്രസ്-എം വർക്കിംഗ് ചെയർമാന് പി.ജെ ജോസഫ് എംഎൽഎ. മലപ്പുറം കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ പാർട്ടി മലപ്പുറം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. റബറിനും നാളികേരത്തിനും വിലയില്ലാതായി. ഇതിനു പരിഹാരം കണ്ടേ മതിയാകൂ. കാർഷിക മേഖല തകർന്നാൽ രാജ്യത്തിന്റെ നട്ടെല്ല് തകരും. അതുകൊണ്ട് കാർഷിക വിളകൾക്കു ന്യായമായ വില ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുന്ന സർക്കാർ കർഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പച്ചതേങ്ങയ്ക്കു 40 രൂപ തറവില പ്രഖ്യാപിക്കണം.
റബർഷീറ്റിന്റെ വില കിലോയ്്ക്കു 250 രൂപയായി നിജപ്പെടുത്തണം.
രാജ്യത്ത് തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ എണ്ണം കൂടിവരികയാണ്. വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തി പാർട്ടിയുടെ നേതൃത്വത്തിൽ ഡിസംബർ 14ന് കോട്ടയത്തു മഹാകർഷക സംഗമം നടത്തുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാർട്ടി മലപ്പുറം ജില്ലയിൽ ശക്തിപ്പെട്ടുവരികയാണെന്ന് മുൻ എംഎൽഎ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കാർഷിക ജില്ലയായ മലപ്പുറത്തു കർഷകരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കവളപ്പാറ ഉരുൾപൊട്ടലിൽ ജീവനും കൃഷിയിടവും നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കു സർക്കാർ മതിയായ സംരക്ഷണം നൽകണം.
ജീവനഹാനി നേരിട്ടവരുടെ കുടുംബത്തിൽ നിന്നു ഒരാൾക്കു സർക്കാർ ജോലിയും കൃഷി സ്ഥലം നഷ്ടപ്പെട്ടവർക്കു ഒരു ഏക്കർ കൃഷി ഭൂമിയും അനുവദിക്കണമെന്നു പാർട്ടി സർക്കാരിനോടു ആവശ്യപ്പെടും. ഇതിനു പുറമെ ക്ഷീര കർഷകന്റെ രക്ഷക്കായി കാലിത്തീറ്റ സബ്സിഡി വിലയുടെ അന്പതുശതമാനമായി ഉയർത്തണം.
മലപ്പുറം ജില്ലയുടെ വികസന കുതിപ്പിനു ജില്ലയിലെ തീരദേശങ്ങൾ ഉൾകൊള്ളിച്ചു എടപ്പാൾ ആസ്ഥാനമായി മറ്റൊരു ജില്ല രൂപീകരിക്കണം. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചു മുഖ്യമന്ത്രിക്കു നിവേദനം സമർപ്പിക്കാനും നേതൃസംഗമം തീരുമാനിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചാക്കോ വർഗീസ്, കേരള യൂത്ത് ഫ്രണ്ട് പ്രസിഡന്റ് അജിത് മുതിരമല, സംസ്ഥാന സെക്രട്ടറി കണ്ണൻ, കഐസ്സി സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര, പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് ജോബി ജോസഫ്, പാർട്ടി ഉന്നതാധികാര സമിതിയംഗം ചാണ്ടി , ജില്ലാ സെക്രട്ടറി ആലിക്കുട്ടി ഏറക്കോട്ടിൽ, ജില്ലാ സെക്രട്ടറി എം.എം ഫിലിപ്പ്, സതീഷ് വർഗീസ്, പി.ടി. ഒൗസേപ്പ് മഞ്ചേരി, കെ.വി. ജോർജ് ചിറത്തലയോട്ട്, സിദ്ധാനന്ദൻ വള്ളിക്കുന്ന്, ജോർജ് ടി. തോമസ്, എ.ജെ തോമസ്, അസി ജോസഫ്, ഷാജി അച്ചായൻ തിരൂർ, ജോസഫ് കൂത്രപ്പള്ളി , സംസ്ഥാന സമിതിയംഗം കെ.എം. ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.അഞ്ഞൂറിലേറെ പേർ പങ്കെടുത്തു.