ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി. മുത്തുകുടകൾ , ശിങ്കാരിമേളം, നാസിക് ഡോൾ, ബാന്റ് സെറ്റ് എന്നിവയുടെയും ആർഎം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്പിസി ’സ്കൗട്ട് ആന്റ് ഗൈഡ്, എൻഎസ്എസ്, ജെആർസി എന്നിവരും ഘോഷയാത്രയിൽ അണിനിരന്നു.
പഞ്ചായത്ത് പ്രസിഡന്റ് വി.കമലം ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിൽ ഒരുക്കിയ ചിത്രമതിലിന്േറ പ്രകാശനവും ഗാന്ധി ചിത്രം, ചന്ദ്രയാൻ മാതൃക എന്നിവയുടെ അനാച്ഛാദനവും ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം നിർവഹിച്ചു.
മാനേജർ മേലാറ്റൂർ പത്മനാഭൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സിദ്ദീഖ്, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മെന്പർ കാപ്പിൽ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.അജിത്ത് പ്രസാദ്, കെ.പി.ഉമ്മർ, വാർഡ് മെന്പർ കെ.ഉദയവർമൻ ,പ്രധാനാധ്യാപകൻ കെ.സുഗുണ പ്രകാശ്, പ്രിൻസിപ്പൽ വി.വി.വിനോദ്, പിടിഎ പ്രസിഡന്റ് എ.അജയമോഹൻ എന്നിവർ പ്രസംഗിച്ചു.


