കുടുംബബന്ധം സുദൃഢമായാൽ സമൂഹത്തിൽ നന്മ വളരും - സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ






എടക്കര: സമൂഹത്തിലെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തി ബന്ധങ്ങൾ സുദൃഢമായാൽ സമൂഹത്തിൽ നന്മ വളരുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ.

എടക്കര പൂവ്വത്തിക്കൽ കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് ഖത്തീബ് ചെറിയ മുഹമ്മദ്‌ ഫൈസി ഹൈത്തമി അധ്യക്ഷത വഹിച്ചു. ഇസ്ലാം കുടുംബ ജീവിതത്തിനും, ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനും ഏറെ പ്രാധന്യം നൽകിയിട്ടുണ്ട് തങ്ങൾ ചൂണ്ടിക്കാട്ടി.

മൗലിദ് സദസ്സിന് മാനു തങ്ങൾ വെള്ളൂർ നേതൃത്വം നൽകി.  സ്വർഗ്ഗത്തിൽ കുടുംബസമേതം എന്ന വിഷയം ഷാജഹാൻ റഹ്‌മാനി കമ്പളക്കാട് അവതരിപ്പിച്ചു. കൂട്ട സിയാറത്തിന് ടൗൺ ഖത്തീബ് ഫിറോസ് ഫൈസി നേതൃത്വം നൽകി. മഹല്ല് പ്രസിഡന്റ് യു മൊയ്‌തീൻ ഹാജി പതാക ഉയർത്തി. മേലാക്കം ഖാസി ടി പി അബ്ദുള്ള മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു.

സമാപന  കരീം ബാഖവി ഇരിങ്ങാട്ടിരി, അമാനുല്ല ദാരിമി,അസീസ് മുസ്ല്യാർ മൂത്തേടം, കെ.ടി കുഞ്ഞാൻ, അനീസ് ബാഖവി, അൻവർ ഫൈസി മണിമൂളി, പറമ്പിൽ ബാവ, മഹല്ല് കമ്മറ്റി ഭാരവാഹികളായ സലീം എടക്കര,യൂസുഫ് മാസ്റ്റർ,പനോളി മജീദ്,പാറപ്പുറം കുഞ്ഞാൻ, ടി.പി അബ്ദുറഹ്മാൻ, ബഷീർ പനോളി, നാഗേരി റഷീദ്, നാസർ കാങ്കട, നാഗേരി ഖമറുദ്ധീൻ, സലീം മൗലവി എന്നിവർ പ്രസംഗിച്ചു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !