നിലവിലുള്ള കോൺസൽ ജനറൽ മണിപ്പൂർ സ്വദേശി നൂർ റഹ്മാൻ ശൈഖ്് ദൽഹി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ തിരികെ പ്രവേശിക്കും. ജിദ്ദയിലെ ഔദ്യോഗിക കാലാവധി അവസാനിച്ച അദ്ദേഹത്തിന് കഴിഞ്ഞ വർഷത്തെ ഹജ് പ്രവർത്തനങ്ങളുടെ നേതൃത്വം കൂടി വഹിക്കുന്നതിനു വേണ്ടി സമയം നീട്ടിക്കൊടുത്തതായിരുന്നു.
ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തെ ഇന്ത്യൻ പെർമനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് റാങ്കോടെ മെഡിക്കൽ ബിരുദമെടുത്ത ശേഷം ഇന്ത്യൻ വിദേശകാര്യ സർവീസിലെത്തിയ ഡോ.സദ്‌റെ ആലം.
ജിദ്ദയിൽ പുതിയ കൊമേഴ്‌സ്യൽ, ഇൻഫർമേഷൻ ആന്റ് പ്രസ് കോൺസലായി നിയമിതയായ കോഴിക്കോട് സ്വദേശി ഹംനാ മറിയവും ഡിസംബർ ആദ്യം ചാർജെടുക്കുമെന്നറിയുന്നു. കോൺസൽ മോയിൻ അഖ്തർ ദൽഹി വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്നാണ് 2017 കേഡറിലെ ഐ.എഫ്.എസുകാരിയും ഇപ്പോൾ പാരീസ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥയുമായ ഹംനയെ വിദേശകാര്യ മന്ത്രാലയം പുതിയ ചുമതലയേൽപിച്ചത്.


