മലപ്പുറം സൗഹൃദവേദി കേരളപിറവി ദിനം ആഘോഷിച്ചു


ജിദ്ദ : ജിദ്ദയിലെ മലപ്പുറം മുനിസിപ്പല്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ മലപ്പുറം സൗഹൃദവേദി ജിദ്ദയുടെ  63 മത്‌ കേരളപ്പിറവി ദിനാഘോഷം മലയാള ഭാഷയുടെ തനിമയും മലയാളത്തിന്റെ നന്മയും വിളിച്ചോതി. കേരള സംസ്കാരത്തിന്റെ നല്ല വശങ്ങൾ പല ലോകരാജ്യങ്ങളും ഉൾക്കൊണ്ടതാണെന്നും വർഗ്ഗീയ ഫാസിസ്റ്റ്‌ ശക്തികൾ ഉറഞ്ഞുതുള്ളുന്നിടത്ത്  മാധ്യമ പ്രവർത്തകരും അക്ഷര സ്നേഹികളും രാജ്യത്തെ നേർദിശയിലേക്ക്‌ നയിക്കേണ്ടത്  അനിവാര്യതയാണെന്നും ചടങ്ങ്  പ്രൊഫസർ. ഇസ്മയിൽ മറുതേരി ഉത്‌ഘാടനം ചെയ്തു. നന്മ മലയാളത്തിന്‌ ഈ കേരളപ്പിറവി ദിനത്തിൽ പുരാഗതിയുണ്ടാവട്ടെയെന്നും സ്ത്രീ ശാസ്തീകരണ രംഗത്ത്‌ മലപ്പുറം സൗഹൃദവേദി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ ശ്ലാഘനിയമാണെന്നും അദ്ദേഹം പറഞ്ഞു.

യു എം ഹുസ്സൈൻ മലപ്പുറം അദ്യക്ഷത വഹിച്ചു. മലപ്പുറം സൗഹൃദവേദി രക്ഷാധികാരിയും സഹ്‌റാനി ഗ്രൂപ്‌ മിഡിൽ ഈസ്റ്റ്‌ സ്ഥാപകനുമായ പി കെ കുഞ്ഞാനെ ചടങ്ങിൽ ആദരിച്ചു.  മലയാളം ന്യൂസ്‌ ചീഫ് എഡിറ്റര്‍ മുസാഫിർ സ്നേഹോപഹാരം നൽകി.
മലപ്പുറം മുനിസിപ്പൽ പ്രദേശത്തെ നിർദ്ധനരായ 10 യുവതികളുടെ സമൂഹവിവാഹം നടത്താൻ മലപ്പുറം സൗഹൃദവേദി മുൻകൈ എടുക്കണമെന്നും രണ്ട്‌ പേരുടെ വിവാഹ ചിലവ്‌ താൻ വഹിക്കാ മെന്നും ചടങ്ങിൽ സ്നേഹോപഹാരം സ്വീകരിച്ചുകൊണ്ട്‌ പി കെ കുഞ്ഞാൻ പ്രഖ്യാപിച്ചു. സമൂഹ വിവാഹത്തിന്‌ ഒരു യുവതിയെ മലപ്പുറം സൗഹൃദവേദിയും ഏറ്റെടുത്തതായി ചെയർമാൻ പറഞ്ഞു.


കുട്ടികൾക്കായുള്ള  പെനാൽറ്റി ഷൂട്ടൗട്ട്‌ മത്സരം ലത്തീഫ്‌ ഹാജി മലപ്പുറം ( ഈമാൻ ബേക്കറി ) ഉദ്ഘാടനം ചെയ്തു. മൽസര വിജയികളായ ഷാമിൽ മുഹമ്മദ്‌, അദ്നാൻ മാഞ്ഞാലി എന്നിവർക്ക്‌ സുൽഫീക്കർ ഒതായി , ബിജു രാമന്തളി തുടങ്ങിയവര്‍ ട്രോഫികള്‍ നൽകി. ഷൂട്ടൗട്ട്‌ മൽസരം അഷ്ഫർ നരിപ്പറ്റ നിയന്ത്രിച്ചു.


നേരത്തെ മിർസ ഷരിഫിന്റെ കേരളപ്പിറവി സ്വാഗതഗാനത്തോടെ തുടക്കമിട്ട ചടങ്ങുകൾക്ക്‌‌  ഹനീഫ്‌ വാപ്പനു അവതരിപ്പിച്ച ഓട്ടൻ തുള്ളൽ, ബേബി റിസ നിയാസ്‌ പുതുശേരി അവതരിപ്പിച്ച കുട്ടികളുടെ നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ സദസ്സിന്‌ കുളിർമയേകി. മിർസ ഷെരിഫ്‌, മൻസൂർ എടവണ്ണ,‌ മൻസൂർകാലിക്ക്റ്റ്‌,ഹകാലിക്ക്റ്റ്‌,ഹാഷിം പാലകത്ത്‌, ആശാ ഷിജു, മുംതാസ്‌ റഹ്മാൻ,  ഫാത്തിമ റിൻഷാ കാടേരി, നിയാസ്‌ കോയ്മ, ഫിറോസ്‌ ബാബു മഞ്ഞക്കണ്ടൻ, പി ഫൈസൽ , വി പി സക്കരിയ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനമേള ഉത്സവത്തിന് കൊഴുപ്പേകി.

ഈ സംഗമത്തോടനുബന്ധിച്ചു  ജീപാസും റീഗല്‍ ഗ്രൂപ്പും സ്പോന്സതര്‍ ചെയ്ത നറുക്കെടുപ്പില്‍ മുംതാസ്‌ ബഷീർ, അഷ്ഫർ നരിപ്പറ്റ എന്നിവർക്ക്‌ പി ടി റഫീഖ്‌ മലപ്പുറം,ഫിർദൗസ്‌ ഖാൻ എന്നിവർ സമ്മാനം നൽകി
മാതൃകാ ദമ്പതികളായി തെരഞ്ഞെടുത്ത പി.കെ വീരാൻ ബാവ, നൂറുന്നീസ എന്നിവർക്ക്‌ പി.കെ ഖൈറുർ റഹീം ( സഹ്‌റാനി ഗ്രൂപ്‌ മിഡിൽ ഈസ്റ്റ്‌) ഉപഹാരം നൽകി.
ബഷീർ അഹമ്മദ്‌ മച്ചിങ്ങൽ, മുസാഫർ അഹമ്മദ്‌ പാണക്കാട്‌,ഷാജി മോൻ മുണ്ടുപറമ്പ്‌,ഹക്കീം പാറക്കൽ, കമാൽ കളപ്പാടൻ, നൂറുന്നീസ ബാവ, ഹഫ്സാ മുസാഫർ എന്നിവർ ആശംസകൾ നേർന്നു
സലീനാ മുസാഫിർ,നൗഷാദ്‌ കളപ്പാടൻ,അനീഷ്‌ തോരപ്പ,എ.കെ മജീദ്‌ പാണക്കാട്‌, സാബിർ പാണക്കാട്‌,  ജുനൈദ്‌ , അനീഷ്‌ തോരപ്പ, റഫീഖ്‌ കലയത്ത്‌ , ‌ ‌ എന്നിവർ സമ്മാന ദാനം നൽകി.

എ പി അഫ്സൽ, പി കെ നാദിർഷ, ഹക്കീം മുസ്ല്യാരകത്ത്‌, സി പി സൈനുൽ ആബിദ്‌ എന്നിവർ നേതൃത്വം നൽകി. റിയാസ്‌ മഞ്ഞക്കണ്ടൻ അവതാരകന്‍ ആയിരുന്നു. സലീം സൂപ്പർ സ്വാഗതവും പി കെ വീരാൻ ബാവ നന്ദിയും പറഞ്ഞു.


സൗദി റിപ്പോർട് : മൻസൂർ എടക്കര ജിദ്ദ 

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !