അധഃസ്ഥിത പിന്നോക്ക വിഭാഗത്തെ ചേർത്ത് നിർത്തിയ പ്രസ്ഥാനം കോൺഗ്രസ്: ഇ. വി. അബ്ദുറഹ്മാൻ


ജിദ്ദ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യാനന്തരം രാഷ്ട്ര നിർമ്മാണപ്രക്രിയയിലും ഭരണ പങ്കാളിത്തത്തിലും സംഘടനാ സംവിധാനങ്ങളിലും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളെ ചേർത്ത് നിർത്തിയതു മൂലമാണ് പിന്നോക്ക വിഭാഗങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും അഭിവൃദ്ദിപ്പെട്ടതെന്നു കെ.പി.സി.സി. യുടെ ഒ.ബി.സി. ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജന: സെക്രട്ടറി ഇ. വി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം ഏറെ പ്രാധാന്യത്തോടെയാണ് ഒ.ബി.സി. ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്.ഗുജറാത്ത്, ഛത്തീസ്‌ഗഡ്‌ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാനായതിൽ പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ നിർണ്ണായകമായതായും അദ്ദേഹം പറഞ്ഞു.
ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ അദ്ദേഹത്തിന് മുഹമ്മത് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റും ട്രസ്റ്റ് ചെയർമാനുമായ കരീം മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈ. പ്രസിഡണ്ട് ജമീല അഹമ്മത് സ്വീകരണ പരിപാടി ഉത്ഘാടനം ചെയ്തു.

മുൻ കെ.എം.സി.സി. നേതാവും മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായ സഹൽ തങ്ങൾ, ഒഐസിസി നേതാക്കളായ അബ്ദുൽ മജീദ് നഹ, സി. എം. അഹമ്മത്, ഹക്കീം പാറക്കൽ, ശരീഫ് അറക്കൽ, കുഞ്ഞിമുഹമ്മത് കൊടശ്ശേരി, ഹുസൈൻ ചുള്ളിയോട്, അലവി ഹാജി, ഇസ്മായിൽ കൂരിപ്പൊയിൽ, ഷൗക്കത്ത് പരപ്പനങ്ങാടി, യൂസഫ് കോട്ട എന്നിവർ ആശംസകളർപ്പിച്ചു.

 ഒഐസിസി ജിദ്ദ കമ്മിറ്റി സെക്രട്ടറി മുജീബ് തൃത്താല ഇ.വി. അദബുറഹ്‌മാനെയും ഒഐസിസി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് മുസ്തഫ തൃത്താല ജമീല അഹമ്മദിനെയും ഷാനവാസ് മാസ്റ്റർ സഹൽ തങ്ങളെയും ചടങ്ങിൽ ഷാളണിയിച്ചു ആദരിച്ചു.  സക്കീർ അലി കണ്ണേത്ത് സ്വാഗതവും നൗഷാദ് ചാലിയാർ നന്ദിയും പറഞ്ഞു. അസ്‌ക്കർ കാളികാവ്, മുജീബ് പാക്കട, ഷിജു ജോൺ, അഷ്‌റഫ് ചുക്കാൻ, പ്രവീൺ എടക്കാട്, നൗഷാദ് കാളികാവ്, മുഹമ്മത് ഓമാനൂർ, സൽമാൻ ചോക്കാട്, ശരീഫ് കരുവാരക്കുണ്ട്, സിയാദ് വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !