ജിദ്ദ: മാധ്യമ പ്രവർത്തകൻ അബ്ദുറഹ്മാൻ തുറക്കൽ രചിച്ച്, ജിദ്ദയിലെ അറിയപ്പെട്ട ഗായകൻ മൻസൂർ എടവണ്ണ സംഗീത സംവിധാനവും ആലാപനവും നിർവ്വഹിച്ച ‘മാതൃകയായ മുത്ത് റസൂൽ’ ഗാനം പുറത്തിറങ്ങി. ശറഫിയ സഫയർ ഹോട്ടൽ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ഗൾഫ് മാധ്യമം ജിദ്ദ ബ്യുറോ ചീഫ് പി.ഷംസുദ്ദീന് സീഡി നൽകി പ്രകാശനം നിർവ്വഹിച്ചു.
മൻസൂർ എടവണ്ണ ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച പാട്ടിെൻറ പ്രൊഡ്യൂസർ ഹസൻ കൊണ്ടോട്ടിയും ഒാർക്കസ്ട്ര സംവിധാനം കെ.ടി.ശുക്കൂർ, ഒാഡിയോ മിക്സിങ് സുബൈർ ഷാ, കാമറ മുനീർ കാട്ടുമുണ്ട, ചിത്രസംയോജനം മുസ്തഫ കുന്നുംപുറവുമാണ്. ലാലു സൗണ്ട്സ് ആണ് പുറത്തിറക്കിയത്.
ഹസൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. മുസാഫിർ, പി. ശംസുദ്ദീൻ, അബ്ദുറഹ്മാൻ തുറക്കൽ, മജീദ് നഹ, സക്കീർ ഹുസൈൻ, മൻസൂർ എടവണ്ണ, കെ.ടി.എ. മുനീർ, കുഞ്ഞാലിഹാജി, മായിൻകുട്ടി, സി.എം. അഹ്മ്മദ് ആക്കോട്, മുസ്തഫ മലയിൽ, അസൈൻ ഇല്ലിക്കൽ, മുഹമ്മദ് ഷാ, സാദിഖലി തുവ്വൂർ, നാസർ ശാന്തപുരം, ബേബി നീലാമ്പ്ര, എം.എസ്. അലി, കെ.എം. കൊടശേരി, സക്കീന ഒാമശേരി, ഹിഫ്സു റഹ്മാൻ കോഴിക്കോട്, ഷിജു ജോൺ പ്രസംഗിച്ചു. മിർസ ശരീഫ്, മൻസൂർ എടവണ്ണ, ആശാ ഷിജു, ജമാൽപാഷ, മുഹമ്മദ് ഷാ, സോഫിയ സുനിൽ, ശബീർ കൊട്ടപ്പുറം, മുംതാസ് അബ്ദുറഹ്മാൻ, ലത്തീഫ് കാളിക്കാവ്, മൻസൂർ മണ്ണാർക്കാട്, അലി കരുവാരകുണ്ട് എന്നിവർ ഗാനമാലപിച്ചു. ഷാലുമോൾ അവതാരകയായിരുന്നു.


