പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്‌നയുടെ ഭര്‍ത്താവ് കല്ലേമ്പാടം കല്ലുപറമ്പില്‍ നവാസ് (49) നിര്യാതനായി. പാലക്കാട് ചിറ്റൂർ സ്വദേശിയാണ്. ഏക മകന്‍: സോനു നവാസ്. പാലക്കാട് ചിറ്റൂര്‍ പരേതരായ മുഹമ്മദ് കാസിമിന്റെയും സൈഫുന്നിസയുടേയും മകനാണ്. സഹോദരങ്ങള്‍: ഫിറോസ്, മുംതാസ്, ഹഫീസ്.ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്തക്കുന്ന് മുക്കട്ട വലിയ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.


