മലപ്പുറം : വാളയാർ സംഭവത്തിൽ ഉൾപ്പെടെ എല്ലാ കുറ്റകൃത്യങ്ങളിലും ഇടതു സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്നും ഇരകൾക്കു നീതിക്കായി പ്രക്ഷോഭം നടത്താന്‍ ജനങ്ങള്‍ ഒന്നിച്ചു നിൽക്കണമെന്നും മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി പ്രകാശിനെ ഷാൾ അണിയിച്ചാണ് സമരം ഉദഘാടനം ചെയ്തത്. വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇ.മുഹമ്മദ്കുഞ്ഞി, കെ.പി അബ്ദുൾ മജീദ്, വി.എ കരീം, ആര്യാടൻ ഷൗക്കത്ത്, എൻ.എ കരീം, ഇഫ്തിഖാറുദീൻ, ഫാത്തിമ റോഷ്ന, കെ.സി കുഞ്ഞിമുഹമ്മദ്, സി.സുകുമാരൻ, പറന്പൻറഷീദ്, വി.ബാബുരാജ്, അജീഷ് എടാലത്ത്, വല്ലാഞ്ചിറ ഷൗക്കത്തലി, പി.സി വേലായുധൻകുട്ടി, സക്കീർ പുല്ലാര, നസ്റുള്ള, കെ.പി നൗഷാദ് അലി, ബീന ജോസഫ്, പി.എ മജീദ്, പന്ത്രോളി മുഹമ്മദാലി, ഉമർഗുരുക്കൾ, പി.പി ഹംസ, ഒ.രാജൻ, ടി.പി മുഹമ്മദ്, പി.സി നൂർ, ടി.കെ ശശീന്ദ്രൻ, കെ.പി.കെ തങ്ങൾ, എൻ.എ മുബാറക്ക്് എന്നിവർ പ്രസംഗിച്ചു.
മുൻ എംപി സി.ഹരിദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.


