പൊന്നാനി പെരുമ്പടപ്പില്‍ വനിത സുഹൃത്തിനെ കാണാന്‍ ചെന്ന യുവാവിന് നേരെ ആള്‍ക്കൂട്ടാക്രമണം. പെരുമ്പടപ്പ് സ്വദേശി ബാദുഷയെയാണ് ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ സുഹൃത്തായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ബാദുഷയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
ബാദുഷയുടെ അകന്ന ബന്ധുകൂടിയാണ് സുഹൃത്തായ യുവതി വിവാഹിതയാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. രാത്രി യുവതിയുടെ വീട്ടിലെത്തിയ ബാദുഷയെ നാട്ടുകാരില്‍ ഒരു സംഘം വലിയ വടികളും ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുകുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലമായി പരിചയവുമുണ്ട്.
സ്ഥിരമായി യുവതിയുടെ വീട്ടില്‍ വരാറുള്ള ബാദുഷയെ വീട്ടില്‍ നിന്ന് ചിലരെത്തി വിളിച്ചിറക്കുകയും സംഘം ചേര്‍ന്ന് വടികള്‍കൊണ്ട് അടിക്കുകയുമായിരുന്നു.ഇയാളെ അടിക്കുന്നത് വീഡിയോയില്‍ ആക്രമണ സംഘത്തിലുള്ളലവര്‍ തന്നെ പകര്‍ത്തുകയായിരുന്നു. ആക്രമിച്ചവര്‍ തന്നെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലും വാട്‌സാപ്പിലും മറ്റും പ്രചരിപ്പിച്ചതിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
പരിക്കേറ്റ ബാദുഷ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബാദുഷയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചു പേര്‍ക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തു. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണെന്നാണെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


