മക്ക: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്കിന് കീഴിലുള്ള ത്വായിഫിൽ ഹവിയ്യ , ത്വായിഫ് എന്നീ ബ്രാഞ്ചുകളിലേക്കു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പുതുതായി സോഷ്യൽ ഫോറത്തിലേക്ക് വന്നവർക്ക് സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നടത്തി.
ത്വായിഫ് ബ്രാഞ്ചിന്റെ പ്രസിഡന്റായി ഹബീബ് കൊടുവള്ളിയും ,ജനറൽ സെക്രട്ടറിയായി അബ്സർ ബീമാപള്ളിയും ,മുസ്തഫ ഐങ്കളം ,സിദ്ധീഖ് ഉപ്പള എന്നിവരെ വൈസ് പ്രെസിഡന്റുമാരായും സെക്രട്ടറി മാരായി ബദർ പൊന്നാനി ,അബ്ദുൽ അസീസ് വെട്ടുപ്പാറ എന്നിവരെയും തിരഞ്ഞെടുത്തു .
ഹവിയ്യ ബ്രാഞ്ചിന്റെ പ്രസിഡന്റായി ശറഫുദ്ധീൻ പൊന്നാനിയും ,ജനറൽ സെക്രട്ടറിയായി ഷെരീഫ് ഓയൂരും ,വൈസ് പ്രസിഡന്റമാരായി ത്വയ്യിബ് ഈരാറ്റുപേട്ടയും ,അഷ്‌റഫ് പുതുപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിമാരായി അഷ്‌റഫ് മേപ്പാടി ,ജൗഫർ കുമ്പറയേയും തിരഞ്ഞെടുത്തു.
മോദി സർക്കാർ അധികാരത്തിൽ വന്നു ദിവസങ്ങൾക്കുള്ളിൽ നടത്തിയ ഭരണ ഘടന ഭേദഗതികൾ രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളി ഉയർത്തുന്നതതാണ്. സംഘ പരിവാരത്തിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗവുമാണ് . എൻ ഐ എ ഭേദഗതി ,യൂ എ പി എ, ഭേദഗതി ദേശ വ്യാപകമായി നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന എൻ ആർ സി ,അത് പോലെ മുത്വലാക്ക് ബിൽ എന്നിവയെല്ലാം രാജ്യത്തെ പ്രബല ന്യുനപക്ഷമായ മുസ്ലിങ്ങളെയും ,മറ്റു ദളിത് ആദിവാസി സമൂഹത്തേയും ഒറ്റ പ്പെടുത്താനും അവർക്കെതിരെ പ്രയോഗിക്കാനുമാണ് . രാജ്യത്തെ നീതി നിഷേധത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ബാബരി മസ്ജിദ് വിധിയിലൂടെ പുറത്തു വന്നത് . ഇതിനെതിരെ രാജ്യത്തെ മുഖ്യധാരാ പ്രസ്ഥാനങ്ങൾ മൗനം വെടിഞ്ഞു രംഗത്ത് വരണമെന്ന് യോഗം ആവശ്യപ്പെട്ടു .
സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ശാഹുൽ ഹമീദ് മേടപ്പിൽ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിസാറുദ്ദീൻ പൂഴനാട് , നിസാർ മാഹി, സമീർ പൊന്നാനി, നസീം ഓച്ചിറ സംസാരിച്ചു.



