ജില്ലയിലെ ക്വാറികള്‍ ഭൂരിപക്ഷവും പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ. തൊഴിലാളികളുടെ ജീവന് പുല്ലുവില കല്‍പ്പിക്കാതെയാണ് ചെറിയ പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ ഖനനം നടത്തി ചെങ്കൽ മാഫിയ ലക്ഷങ്ങൾ സമ്പാദിക്കുന്നത്.
കാടാമ്പുഴ മരവട്ടത്തെ ഇത്തരം ഒരു ക്വാറിയിലാണ് ശനിയാഴ്ച രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിടിഞ്ഞുവീണ് മരിച്ചത്. റവന്യൂ, ജിയോളജി അധികൃതരുടെ പരിശോധനകള്‍ കാര്യക്ഷമമല്ലാത്തതാണ് ക്വാറി മാഫിയക്ക് വളര്‍ച്ചയേകുന്നത്. ഇത്തരം നിരവധി ക്വാറികള്‍ കാടാമ്പുഴ, കരേക്കാട് മേഖലയിലുണ്ട്. എതിര്‍ ശബ്ദങ്ങളെ പണം നല്‍കി നിശ്ശബ്ദരാക്കിയാണ് ക്വാറി മാഫിയ മുന്നോട്ടുപോകുന്നത്. ഇവരെ നിയന്ത്രിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


