സമസ്ത നേതാക്കൾ രാഹുൽ ഗാന്ധി എം.പിയുമായി കൂടിക്കാഴ്ച നടത്തി


കൽപ്പറ്റ: സമസ്ത നേതാക്കൾ രാഹുൽ ഗാന്ധി എം.പിയുമായി കൽപ്പറ്റ റസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേരളത്തിനകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധിയെ സമസ്ത കേന്ദ്ര മുശാവറ അംഗവും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബഹാഉദ്ദീൻ നദ് വി കൂരിയാട് ധരിപ്പിച്ചു.

പതിനായിര ത്തിലധികം മദ്റസകളും ലക്ഷക്കണക്കിന് വിദ്യാർഥികളും ഒരു ലക്ഷത്തിലധികം വരുന്ന മതാധ്യാപകരും  ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ ബോർഡിനും  ജംഇയ്യത്തുൽ മുഅല്ലിമീനും നേതൃത്വം നൽകുന്ന സമസ്തയുടെ ഭാവി പദ്ധതികൾക്ക് രാഹുൽ ഗാന്ധിയുടെ സഹായ സഹകരണങ്ങൾ നേതാക്കൾ അഭ്യർഥിച്ചു. എം.പി എന്ന നിലയിലും മറ്റും തന്റെ എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും സമസ്തക്കുണ്ടാവുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. 

കേന്ദ്ര മുശാവറ അംഗവും മദ്റസാ മാനേജ് മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടുമായ  കെ .ടി ഹംസ മുസ്ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ മാനേജർ എം അബൂബക്കർ മൗലവി ചേളാരി,സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, സമസ്ത ലീഗൽ സെൽസെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !