ജില്ലയിലെ ട്രൈബല്‍ കോളനികളിലെ വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടം നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള വന്‍ വിജയം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെ 1925 ഉദ്യോഗാര്‍ത്ഥികളാണ് തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1245 ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുളള 29 സംരംഭകര്‍ തൊഴില്‍ദായകരായി തൊഴില്‍മേളയുടെ ഭാഗമായി. 940 ഉദ്യോഗാര്‍ത്ഥികള്‍ മേളയുടെ ഗുണഭോഗ്ക്താക്കളായി. ഇതില്‍ 295 ഉദ്യോഗാര്‍ത്ഥാകള്‍ക്ക് ഇന്ന് തൊഴില്‍ ലഭിച്ചു. ഇതിനുപറമെ 333 ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിണ്ട്. ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തൊഴില്‍ നല്‍കും. 312 ഉദ്യോഗാര്‍ത്ഥികളെ തൊഴിലധിഷ്ടിത കോഴ്സുുകളില്‍ പരിശീലനം നല്‍കുന്നതിന് തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാച്ചുകളായി പരിശീലനം നല്‍കും. മെക്കോണ്‍ പ്രെെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് (75 പേര്‍ക്ക്)തൊഴില്‍ നല്‍കിയത്. . കുടുംബശ്രീ , എംപ്ലോയ്മെന്റ് , ITDP, ICDS, ആരോഗ്യം, റവന്യൂ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യ/പൊതുമേഖലാ സംരംഭകരുടെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം നിലമ്പൂരില്‍ തൊഴില്‍മേള ഒരുക്കിയത്. തൊഴില്‍ മേളയോടനുബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2 മോട്ടിവേഷന്‍ ക്ലാസുകളും 2 കരിയര്‍ ഗെെഡന്‍സ് ക്ലാസുകളും സംഘടിപ്പിച്ചു. ASAPഉം തൊഴിലും നെെപുണ്യവും വകുപ്പുമാണ് കരിയര്‍ ഗെെഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഫിലിപ്പ് മമ്പാട്, ഡോ. നംഷാദ് എന്നിവരാണ് മോട്ടിവേഷന്‍ ക്ലാസകള്‍ എടുത്തത്. 142 പേരാണ് ഇതുവഴി ബാങ്ക് അകൗണ്ട് തുറന്നത്.
ബഹു. തൊഴിൽ വകുപ്പ് മന്ത്രി TP രാമകൃഷ്ണൻ അപ്രതീക്ഷിതമായി തൊഴിൽമേളയിലെത്തി.
ജില്ലയിലെ ട്രൈബല്‍ വിഭാഗത്തിലെ വിദ്യാസമ്പന്നരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കി അവരുടെയും കുടുംബത്തിന്റേയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഈ തൊഴില്‍മേളയില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം നിന്ന എല്ലാ സംരംഭകര്‍ക്കും, ഉദ്യോഗാര്‍ത്ഥിക്കള്‍ക്കും, ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നു.



