വളാഞ്ചേരി: ഇന്ന് നാട്ടിൽ മതങ്ങളെ വ്യാഖ്യാനിക്കുന്നതിൽ വൈവിദ്ധ്യമായ മാർഗങ്ങളുണ്ട്. മതം എന്താണ് എന്ന് മനസിലാക്കേണ്ടത് ഒരു വ്യക്തി എന്താണ് എന്ന് മനസിലാക്കിയാണ്. ഞാൻ അങ്ങനെയാണ് ഇസ്ലാമിനെ മനസ്സിലാക്കിയിട്ടുള്ളത്. സൂഫിസം ആണ് ഭാരതത്തിൽ ഇസ്ലാമിനെ വളർത്തിയത്. മതത്തെ യാന്ത്രികമായി അവതരിപ്പിക്കുമ്പോഴല്ല മറിച്ചു ലളിതമായി അവതരിപ്പിക്കുമ്പോഴാണ് മതത്തെ മനസിലാക്കാൻ സാധിക്കുക. അങ്ങനത്തെ ഉള്ള വ്യക്തിയായിരുന്നു അത്തിപ്പറ്റ ഉസ്താദ് എന്നുള്ളതിൽ വലിയ സന്തോഷം ഉണ്ട് എന്നും സ്നേഹത്തെ പ്രോത്സാഹിപ്പിച്ച മഹാനായിരുന്നു അത്തിപ്പറ്റ ഉസ്താദ് എന്നും സ്പീകർ ചൂണ്ടിക്കാട്ടി



