അക്രമവും അനീതിയും നിറഞ്ഞ വർത്തമാനകാല സമൂഹത്തിൽ ഷെയ്ഖ് ജീലാനിയുടെ സന്ദേശത്തിന് വളരെ വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദൈവസ്മരണ കൊണ്ടാണ് ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുന്നത്. ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുമ്പോൾ ആണ് ലോക സമാധാനം കൈവരിക്കാൻ കഴിയുക. അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്തഫ ബാഖവി പുറമണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഇയ്യാട്, ഹാഫിള് അബ്ദുൽ ഷുക്കൂർ ജീലാനി മഞ്ചേരി, റഫീഖ് ഹുദവി കൊണ്ടോട്ടി, സൈതലവി മാസ്റ്റർ പൂക്കാട്ടിരി, ഐദറൂസ് മൂന്നാക്കൽ എന്നിവർ സംസാരിച്ചു.
ഇന്ന് മൂന്ന് മണിക്കാണ് സമാപന സമ്മേളനം .ശൈഖ് മുഹമ്മദ് കുഞ്ഞി ബാവ ഉസ്താദ് എടയൂർ അധ്യക്ഷതവഹിക്കും. ശൈഖ് അഹമ്മദ് കബീർ ഖാദിരി ചിശ്തി മുഖ്യാതിഥിയായിരിക്കും. അബ്ബാസ് ഫൈസി വഴിക്കടവ്, അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ഹാഷിം മന്നാനി തിരുവനന്തപുരം, അബ്ദുൽ നാസർ മഹബൂബി, ഫസ് ലുള്ള ഫൈസി വലിയോറ തുടങ്ങിയവർ പ്രസംഗിക്കും. ശാന്തിയും സമാധാനവും നഷ്ടപ്പെട്ട വർത്തമാനകാല സമൂഹത്തിന് ശൈഖ് ജീലാനിയുടെ ജീവിതവും ദർശനവും കൈമാറുക എന്നതാണ് സമ്മേളനത്തിലെ ലക്ഷ്യം.


