സോഷ്യൽ ഫോറം ഇടപെടൽ ഉസ്മാൻ നാടണഞ്ഞു


മദീന: സോഷ്യൽ ഫോറം ഇടപെടൽ ഉസ്മാൻ നാടണഞ്ഞു. മലപ്പുറം എ ആർ നഗർ സ്വദേശി ഉസ്മാൻ പാലമടത്തിലാണ് മദീന സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെ നാടണഞ്ഞത്. 

ജിസാനിൽ സ്പോൺസറിന്റെ കീഴിൽ ജോലിചെയ്തു വരികയായിരുന്നു. കമ്പനി നഷ്ടത്തിലായതിനാൽ സ്പോൺസർ കമ്പനി നിർത്തി വെക്കുകയും ഉസ്മാനെ ഉറൂബാക്കുകയും ചെയ്തു ഉറൂബാക്കുന്നതിന് മറ്റു കാരണങ്ങൾ ഒന്നുമില്ലായിരുന്നു. ഉറൂബ് തുറന്ന് സ്പോൺസർ ഷിപ്പ് മാറുവാനുള്ള അവസരമൊരുക്കുവാൻ ഭീമമായ തുകയാണ് സ്പോൺസർ അവശ്യപെട്ടത്. അത് ശരിയാവതെ പോയതിനാൽ പിന്നീട് 8 മാസത്തോളമായി നാട്ടിലേക്ക് പോവാനുള്ള ശ്രമമായിരുന്നു.

ജിസാനിലും ,ജിദ്ദയിലും,മദീനയിലുമായി നിരവധി സാമൂഹ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നു. അവസാനമായാണ് സോഷ്യൽ ഫോറം മദീന വെൽഫയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറത്തിന്റെ സഹായത്തോടെ നാടണയാൻ സാധിച്ചത്. സഹായിച്ച എല്ലാവർക്കും ഉസ്മാൻ നന്ദിയും കടപ്പാടും അറിയിച്ചു. സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് വെളിമുക്ക്,ജനറൽ സെക്രട്ടറി നിയാസ് അടൂർ വെൽഫയർ ഇൻചാർജ് അബ്ദുൽ അസീസ് കുന്നുംപുറം എന്നിവർ യാത്ര അയപ്പു നൽകി.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !