സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, പ്രൊഫ. (ഡോ.) എൻ.എ.എം അബ്ദുൽ ഖാദിർ, സി.പി സൈതലവി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
കേരളത്തിൽ സമന്വയ വിദ്യാഭ്യാസ പ്രവർത്തങ്ങൾക്ക് ദിശ പാകിയ ദാറുൽ ഹുദാ ഇസ്ലാമിക സർവകലാശാലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളും കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ദഅവ പ്രവർത്തനങ്ങൾക്ക് നൽകുന്ന നേതൃപരമായ ഇടപെടലുകളും മുൻ നിർത്തിയാണ് അവാർഡ് നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് അവാർഡ്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍, സുപ്രഭാതം ദിനപത്രം എഡിറ്റര്‍, തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക ചീഫ് എഡിറ്റര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിക്കുന്നു, അറബി കൃതികളുടെ വ്യാഖാനവും മലയാള മൊഴിമാറ്റവും ഉള്‍പ്പെടെ മലയാളം, അറബി ഭാഷകളിലായി അമ്പതിലധികം രചനകള്‍ നടത്തിയിട്ടുണ്ട്.
ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങളിലൊരാള്‍ (2012, 2013, 2014,2015,2016,2017,2018,2019 ജോര്‍ദാന്‍, അമ്മാന്‍). 2012ലെ മുസ്‌ലിം സ്റ്റാര്‍ ഓഫ് ദ ഇയര്‍ (കെയ്‌റോ, ഈജിപ്ത്). എസ്.വൈ.എസ് ജിദ്ദാ കമ്മിറ്റി എക്‌സലന്‍സി അവാര്‍ഡ് (2014), മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ജാമിഅ നൂരിയ്യ ഏര്‍പ്പെടുത്തിയ പണ്ഡിത പ്രതിഭാ പുരസ്‌കാരം (2013) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ഈജിപ്ത്, മലേഷ്യ, സെനഗല്‍, മൊറോക്കോ, തുര്‍ക്കി, ഫലസ്തീന്‍, സിറിയ, കൊറിയ, സിങ്കപ്പൂര്‍, ചൈന ഉള്‍പ്പെടെ നാല്‍പതിലധികം ലധികം രാഷ്ട്രങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.
2019 ഡിസംബർ 22 ഞായറാഴ്ച വൈകിട്ട് കവ്വായിയിൽ വെച്ച് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.
