ഇതോടെ പുതിയ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ദുബായ്.പാർക്കിങ് സിസ്റ്റം, ടോൾ ഗേറ്റുകൾ, കാർ രേഖകളുടെ കാലാവധി എന്നിവയുമായും ഗതാഗതതടസ്സം നിരീക്ഷിക്കൽ, ലൈസൻസിങ്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡിജിറ്റൽ നമ്പർ പ്ലേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കും.
വാഹനാപകടമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാൽ പോലീസിനും ആംബുലൻസിനും ഡിജിറ്റൽ പ്ലേറ്റുകൾ വേഗത്തിൽ മുന്നറിയിപ്പ് സന്ദേശം നൽകും. അങ്ങനെ ക്യാമറകൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കും. ട്രാഫിക്കിനെക്കുറിച്ചും റോഡിലുണ്ടായ അപകടത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള വിവരങ്ങളും ഡ്രൈവർമാർക്ക് പരസ്പരം പങ്കുവെക്കാം.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.
