അത്തിപ്പറ്റ ഉസ്താദ് ഉറൂസിന് പ്രൗഢ സമാപനം
വളാഞ്ചേരി: സുഫി സരണിയിലെ സൂര്യതേജസായിരുന്നു അത്തിപ്പറ്റ ഉസ്താദെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. നാലു ദിവസമായി ഫത്ഹുൽ ഫത്താഹിൽ നടന്നുവരുന്ന അത്തിപ്പറ്റ ഉസ്താദ് ഒന്നാം ഉറൂസ് മുബാറകിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
സകല മേഖലകളിലും തിളങ്ങി നിന്ന ശ്രേഷ്ഠ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രവാചക ചര്യകളിൽ നിന്ന് പിറകോട്ട് പോകുന്ന പുതുതലമുറക്ക് അത്തിപ്പറ്റ ഉസ്താദിന്റെ വിശുദ്ധ ജീവിതം പാഠമാണ്. ആത്മീയതയിൽ നിന്ന് അണുവിട വ്യതിചലിക്കാതെ ആധുനിക കാലത്ത് സൂക്ഷ്മ ജീവിതം നയിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ഒരു ആയുസ് കൊണ്ട് ഇത്രയേറെ പരിവർത്തനത്തിന് സാധിക്കുമെന്ന് കാണിച്ചുതന്ന മഹത് വ്യക്തിത്വമാണ് അത്തിപ്പറ്റ ഉസ്താദെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു. ഡോ. മോയിൻ ഹുദവി മലയമ്മ രചിച്ച 'മലയാളത്തിലെ സൂഫിസം' അത്തിപ്പറ്റ ഉസ്താദ് സമ്പൂർണ ജീവചരിത്ര ഗ്രന്ഥം തങ്ങൾ പ്രകാശനം ചെയ്തു. എഞ്ചിനീയര്‍ അഹമ്മദ് മൂപ്പന്‍ പുസ്തകം ഏറ്റുവാങ്ങി. അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സദാ ആത്മീയ ജീവിതം നയിക്കുന്നതിനിടയിലും വിദ്യാഭ്യാസ വിപ്ലവത്തിന്റെ നവോത്ഥാന പാത തീര്‍ത്ത വ്യക്തിത്വമായിരുന്നു അത്തിപ്പറ്റ ഉസ്താദെന്ന് തങ്ങൾ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. രാജ്യാന്തരങ്ങളിലേക്ക് ആത്മീയ വെളിച്ചം പകര്‍ന്നപ്പോഴും തന്റെ നാട്ടുകാര്‍രോടുള്ള ബാധ്യതകള്‍ നിര്‍വ്വഹിച്ച് വ്യത്യസ്തമായി ജീവിച്ച മഹാനാണ് അത്തിപ്പറ്റ ഉസ്താദ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ആമുഖ പ്രഭാഷണവും എം.പി അബ്ദുസ്സമദ് സമദാനി അനുസ്മരണ പ്രഭാഷണവും നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ് മാന്‍ ഫൈസി കാവനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ സ്വാഗതം പറഞ്ഞു.
ഖത്മുല്‍ ഖുര്‍ആന്‍ സദസിന് സുലൈമാന്‍ ലത്വീഫി കാടാമ്പുഴയും സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ. എം.ടി അബ്ദുല്ല മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ വെങ്ങാട്. ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, മെട്രോ. മുഹമ്മദ് ഹാജി കാസര്‍ഗോഡ്, കെ.പി.എ മജീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പാലത്തായി മൊയ്തു ഹാജി. മാലിക് ഹാജി അച്ചിപ്പുറ, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ, സി.പി മുഹമ്മദ് (മുന്‍ എം.എല്‍.എ), അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, സി.പി സൈതലവി, ഡോ. സ്വാദിഖ് അല്‍ സലാമ, പിണങ്ങോട് അബൂബക്കര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്ദുല്‍ ജലീല്‍ ഹാജി ഒറ്റപ്പാലം, സിദ്ധീഖ് പള്ളിപ്പുഴ, സി.എച്ച് അബൂ യൂസുഫ് ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കാല്‍ ലക്ഷം പേര്‍ക്ക് അന്നദാന വിതരണത്തോടെ സമ്മേളനം അവസാനിച്ചു.
നാല് ദിവസമായി നീണ്ട് നിന്ന സമ്മേളനത്തിന് വെള്ളിയാഴ്ച്ച സമസ്ത പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുച്ചു. പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദ് അലി തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വര്‍ അലി തങ്ങള്‍, പ്രൊ. ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, നൗഷാദ് ബാഖവി ചിറയന്‍കീഴ് തുടങ്ങിയ നിരവധി വ്യക്തിത്വങ്ങള്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്, വിദ്യാര്‍ത്ഥി സമ്മേളനം, ജീലാനി അനുസ്മരണം, പ്രഭാഷണങ്ങള്‍, സ്വലാത്ത് മജ്‌ലിസ്, ജീവിതവും ദര്‍ശനവും തുടങ്ങിയ വ്യത്യസ്ത ദിവസങ്ങളില്‍ നടന്ന വ്യത്യസ്ത സെഷനുകളില്‍ നിരവധി മത,രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ സംസാരിക്കുകയും പങ്കെടുക്കുകയും ചെയ്തു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.
