മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള സൗജന്യ കോള്‍ നിയന്ത്രണം ഒഴിവാക്കി എയര്‍ടെല്ലും വൊഡാഫോണ്‍-ഐഡിയയും. ഡിസംബര്‍ മുതല്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ ഡാറ്റാ,കോള്‍ നിരിക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരിന്നു. ഇതോടെയാണ് മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വോയ്സ് കോള്‍ നിയന്ത്രണം കമ്പനികള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് തിരുമാനം മാറ്റിയിരിക്കുകയാണെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.
സേവന നിരക്കുകള്‍ ഉയര്‍ത്തിയ പിന്നാലെ രണ്ട് കമ്പനികളും മറ്റ് നെറ്റ്‌വർക്കിലേക്ക് വിളിക്കാന്‍ 28 ദിവസത്തെ പ്ലാനില്‍ 1,000 മിനിറ്റുകളാണ് നല്‍കിയിരുന്നത്. 84 ദിവസത്തെ പ്ലാനില്‍ നല്‍കിയതാവട്ടെ 3,000 മിനിറ്റ് ടോക്ടൈമും. ഈ പരിധിക്കപ്പുറം മറ്റ് നെറ്റ്‌വർക്കിലേക്ക് ഔട്ട്ഗോയിംഗ് കോളുകൾക്ക് ഉപയോക്താക്കൾ മിനിറ്റിൽ 6 പൈസയാണ് ഈടാക്കിയിരുന്നത്. അതേസമയം അതത് നെറ്റ്വര്‍ക്കുകളിലേക്ക് പരിധിയില്ലാത്ത കോളുകളും നല്‍കിയിരുന്നു.
'ഞങ്ങൾ നിങ്ങളെ കേട്ടിരിക്കുകയാണ്, ഇതാ ഞങ്ങള്‍ മാറ്റം വരുത്തുകയാണ്. നാളെ മുതൽ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് ആസ്വദിക്കുക.നിബന്ധനകളൊന്നും ബാധകമല്ല, ഭാരതി എയർടെൽ ട്വീറ്റ് ചെയ്തു. ഐഡിയയും നിയന്ത്രണം പിന്‍വലിച്ചതായി ട്വീറ്റില്‍ വ്യക്തമാക്കി.
We heard you! And we are making the change.
— airtel India (@airtelindia) December 6, 2019
From tomorrow, enjoy unlimited calling to any network in India with all our unlimited plans.
No conditions apply. pic.twitter.com/k0CueSx0LV
