പിറവിയില്‍ തന്നെ സംസ്ഥാനത്തെ വലിയ രണ്ടാമത്തെ ബാങ്കായി മാറിയ കേരള ബാങ്ക് രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും . എൽഡിഎഫിന്റെ സ്വപ്‌ന പദ്ധതി യാഥാർഥ്യമായതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനചടങ്ങ് ബഹിഷ്‌കരിക്കാനാണ് പ്രതിപക്ഷനേതാവിന്റെയും യുഡിഎഫിന്റെയും തീരുമാനം. ബാങ്ക് രൂപീകരണം സാധ്യമാകില്ലെന്നു കരുതിയെടുത്ത നിലപാട് തിരുത്താൻ ഗത്യന്തരമില്ലാത്ത അവസ്ഥയിലായി പ്രതിപക്ഷം.
ഉച്ച കഴിഞ്ഞ് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സഹകാരികളുടെയും ബഹുജനങ്ങളുടെയും സമ്മേളനത്തിലാണ് കേരള ബാങ്ക് പ്രഖ്യാപനം. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. സംസ്ഥാന മന്ത്രിമാർ, പ്രമുഖ സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും. മറ്റ് ജില്ലകളിൽ ഒമ്പതിന് സഹകാരികളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ നേതൃത്വം നൽകും.
13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചുകഴിഞ്ഞു. കേരള ബാങ്കിന് ഇടക്കാല ഭരണസമിതിയുമായി. ഏകീകൃത കോർ ബാങ്കിങ് സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ കേരള ബാങ്ക് ഉടന പ്രവർത്തന സജ്ജമാകും. മലപ്പുറത്തിന്റെ കാര്യത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനെ സാധൂകരിക്കുന്നതാണ് മലപ്പുറം ജില്ലയിൽനിന്നുള്ള പ്രതികരണങ്ങൾ


