ജിദ്ദ: ഹജ്ജ് കരാറിൽ സൗദി അറേബ്യയുമായി ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്രന്യൂനപക്ഷ കാര്യവകുപ്പുമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2020ലെ ഇന്ത്യന്‍ ഹാജിമാര്‍ക്കായുള്ള ഹജ്ജ് നടപടികള്‍ നൂറ് ശതമാനവും ഡിജിറ്റല്‍വല്‍കരിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തവണയും രണ്ട് ലക്ഷത്തോളം ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് എത്തുക. മുബൈയിലെ ഹജ്ജ് ഹൗസില്‍ നൂറ് ലൈനുകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. 180,000 ഹജ്ജ് അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ രണ്ട് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ നിലവിലുണ്ട്. കണ്ണൂരില്‍ നിന്ന് ഹജ്ജ് വിമാനമുണ്ടോവുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത്തവണ വിജയവാഡയില്‍ പുതിയ എമ്പാര്‍ക്കേഷന്‍ പൊയിന്റുണ്ടാവും.
കഴിഞ്ഞ വര്‍ഷം വളരെ വിജയകരവും സുരക്ഷിതവുമായിരുന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍. ഇത്തവണ കൂടുതല്‍ മികവുറ്റതാക്കും. റോഡ് ടു മക്ക ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഹാജിമാരുടെ എമിഗ്രേഷന്‍ നടപടികള്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് പൂര്‍ത്തിയാക്കുന്ന സംവിധാനത്തെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നടപടി ക്രമങ്ങള്‍പുരോഗമിക്കുന്നു.
കപ്പല്‍ മാര്‍ഗം ഇന്ത്യന്‍ ഹാജിമാരുടെ വരവു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുയാണ്. അതൊരു സ്വപ്നപദ്ധതിയാണ് എന്ന് അദ്ദേഹം പറഞ്ഞു. 2020ലെ ഹജ്ജ് ഓപ്പറേഷന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചതായി കേന്ദ്ര മന്ത്രി പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഇദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ഖൈര്‍ ബാം സാബിര്‍, ഹജ്ജ് കമ്മിറ്റി സിഇഒ ഡോ. മഖ്‌സുദ് അഹമ്മദ് ഖാന്‍, അഡീഷനല്‍ സെക്രട്ടറി ജാന്‍ ഇ ആലം, ഹജ്ജ് ഡയറക്ടര്‍ നജ്മുദ്ദീന്‍, ജോയിന്‍സ് സെക്രട്ടറി(എംഒസിഎ) സത്യേന്ദ്രകുമാര്‍ മിശ്ര, ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയര്‍മാന്‍ ജിന നബി സംബന്ധിച്ചു.



