വിദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറി പ്രാദേശികമായുള്ള നിരീക്ഷണം ഉറപ്പാക്കും
കോവിഡ് 19 വൈറസ് ബാധിത രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ സാമൂഹ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യ ജാഗ്രത സ്വയം ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. ജില്ലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിരീക്ഷണത്തിലുള്ള ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജനപ്രതിനിധികളും ആരോഗ്യ വകുപ്പു ജീവനക്കാരുമായി കലക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി പറഞ്ഞു. രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം വീടുകളില്‍ ഉറപ്പാക്കുന്നു ണ്ടോയെന്ന് പ്രാദേശിക ജനപ്രതിനിധികള്‍ പരിശോധിക്കണം. കരിപ്പൂര്‍, നെടുമ്ബാശേരി വിമാനത്താവളങ്ങള്‍ വഴി ജില്ലയിലെത്തുന്നവരുടെ വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ നിന്നു നേരിട്ടു ആരോഗ്യ വകുപ്പിന് കൈമാറും. യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്‍ വഴി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കണം. ഇതനുസരിച്ച് വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസ കാലയളവിനുള്ളില്‍ പൊതുജന സമ്ബര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുന്നുണ്ടെന്ന് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. വീടുകളില്‍ 14 ദിവസത്തെ കാലയളവു പൂര്‍ത്തിയാകുന്നതിനു മുമ്ബ് നിരീക്ഷണത്തിലുള്ളവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതും വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നതും കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്വയം നിരീക്ഷണം നിര്‍ദേശിക്കുന്നത് ലോകം നേരിടുന്ന ആരോഗ്യ വെല്ലുവിളിയില്‍നിന്നു നാടിനെ രക്ഷിക്കാനാണെന്ന ബോധം എല്ലാവര്‍ക്കും വേണമെന്നും ഇക്കാര്യത്തില്‍ പൊതുജന പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഓരോ പ്രദേശങ്ങളിലും വൈറസ് ബാധിത രാജ്യങ്ങളില്‍നിന്നെത്തിയവരുടെ വിവരങ്ങള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സൂക്ഷിക്കണം. ഇങ്ങനെയെത്തുന്നവര്‍ നേരിട്ടു ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടില്ലെങ്കില്‍ തിരിച്ചു ബന്ധപ്പെടാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ക്ക് സാമൂഹ്യ പിന്തുണ ഉറപ്പാക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇടപെടലുകളുണ്ടാവണം. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുമ്ബോള്‍ മുതിര്‍ന്ന പൗര•ാര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരുമായി നേരിട്ടുള്ള സമ്ബര്‍ക്കം ഒഴിവാക്കണം. ഇത് സ്വന്തം ഉത്തരവാദിത്തമാണെന്ന് നാട്ടില്‍ തിരിച്ചെത്തുന്ന ഓരോ യാത്രക്കാരേയും മെഡിക്കല്‍ ഓഫീസര്‍മാരും വാര്‍ഡുതല ജനപ്രതിനിധികളും ബോധ്യപ്പെടുത്തണം.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കമുള്ള മുഴുവന്‍ ജീവനക്കാരും പകല്‍ മുഴുവന്‍ സേവനത്തിലുണ്ടാവണം. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും മെഡിക്കല്‍ ഓഫീസര്‍മാരും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളും സേവനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഉറപ്പാക്കണം. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടേയും വിദ്യാര്‍ഥികളുടേയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രാദേശിക കൂട്ടായ്മകളുടേയും പെയ്ന്‍ ആന്റ് പാലിയേറ്റീവ് സംഘങ്ങളുടേയും ക്ലബുകളുടേയും സഹായം തേടാമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !