സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. കാസർകോട് ആറ്, എറണാകുളം മൂന്ന്, കണ്ണൂർ 3 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്താകെ 55,013 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 228 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയവരാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
3716 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 2566 സാമ്പിളുകൾ നെഗറ്റീവാണെന്ന് തെളിഞ്ഞു. രോഗവ്യാപനം തടയുന്നതിനായി സർക്കാർ നിർദേശം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. സർക്കാർ നിർദേശം മറികടന്നും ചിലർ കൂട്ടുകൂടുന്നത് കാണുന്നുണ്ട്. ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കേണ്ടതായി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ആരാധനാലയങ്ങൾക്കും സർക്കാർ നിർദേശം പാലിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ഇത് സമൂഹത്തിന്റെ ആകെയുള്ള രക്ഷയെ കരുതിയുള്ളതാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കാൻ സർക്കാർ തയ്യാറാകില്ല. ജില്ലാ ഭരണസംവിധാനം വിഷയത്തിൽ എല്ലാവർക്കും സന്ദേശം നൽകുന്നുണ്ട്.
കാസർകോട് നിരുത്തരവാദിത്വത്തിന്റെ വലിയ ദൃഷ്ടാന്തം അനുഭവിച്ചതാണ്. രോഗബാധിതൻ തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിച്ചു. ഇയാൾ പൊതുപരിപാടികളിലും സ്വകാര്യ പരിപാടികളിലും പങ്കെടുത്തു. ഇയാളുടെ റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹയാത്രികരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് റൂട്ട് മാപ്പ് തയ്യാറാക്കിയത്. കൃത്യമായ വിവരങ്ങൾ നൽകാൻ ഇയാൾ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !