തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥിതി ഇനിയും ഉണ്ടായാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുളള കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആരും തുരങ്കം വയ്ക്കരുത്. സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരുവിഭാഗം ഉറക്കമൊഴിച്ചിരിക്കുകയാണ്. എല്ലാവരും ചേര്‍ന്ന് ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ക്ക് കൂടിയാണ് ഈ ക്രമീകരണം എന്നോര്‍ക്കണം. തങ്ങള്‍ക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ചിലര്‍. അങ്ങനെ വരുമ്ബോള്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടിവരും. നാടിന്റെ നന്മയ്ക്കായി സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പൊലീസ് ഇടപെടും. എസ്.പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.നിരുത്തരവാദിത്തത്തിന്റെ ഉദാഹരണമാണ് കാസര്‍കോട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !