തിരുവനന്തപുരം: കൊവിഡ് 19 ബാധയെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ പിടിച്ചു നിര്‍ത്താന്‍ 20000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സാമ്പത്തിക രംഗം തിരിച്ചു പിടിക്കാന്‍ ഈ തീരുമാനങ്ങള്‍ ആവശ്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
20000 കോടിയുടെ സാമ്പത്തിക പാക്കേജില്‍ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. എന്നാല്‍ നിലവില്‍ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനം.
കുടുംബങ്ങള്‍ക്കാണ് ഇത് ലഭ്യമാകുക. ഏപ്രില്‍ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും.
നിലവില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉപഭോക്താക്കളായവര്‍ക്ക് മാര്‍ച്ചില്‍ തന്നെ പെന്‍ഷന്‍ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ചായിരിക്കും നല്‍കുക.
50 ലക്ഷത്തില്‍പരം ആളുകള്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നവരായിട്ടുണ്ട്. അതേസമയം ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍ പെട്ട സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും.
100 കോടി രൂപ വീതം ഇതിന് വിനിയോഗിക്കും ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷന്‍ കടകള്‍ വഴി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.പി.എല്‍ അല്ലാത്തവര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യമാണ് നല്‍കുക. ഇതിനായി 100 കോടി രൂപ വേണ്ടി വരും. നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ഭക്ഷണ ശാലകള്‍ ഏപ്രിലില്‍ തന്നെ ആരംഭിക്കും 1000 ഭക്ഷണ ശാലകള്‍ തുടങ്ങാനാണ് തീരുമാനം.
നേരത്തെ ഊണിന് 25 രൂപ എന്നായിരുന്നു തീരുമാനം. ഇത് 20 രൂപയായി പുനര്‍നിശ്ചയിച്ചു.50 കോടി രൂപ ഇതിന്ചി ചിലവയിക്കേണ്ടി വരും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 500 കോടിയുടെ ഹെല്‍ത്ത് പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശ്ശിക ഏപ്രിലില്‍ തന്നെ കൊടുക്കും 14000 കോടിയായിരിക്കും ഇതിന് ആവശ്യമായി വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങള്‍
- കുടുംബശ്രീ വഴി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങള്‍ക്കാണ് വായ്പ ലഭ്യാവുക
- ഏപ്രില്‍, മെയ് മാസങ്ങളില്‍ 1000 കോടി രൂപ വീതമുളള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.
- ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂടി ഈ മാസം നല്‍കും. (1320 കോടി). 50 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.
- സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങാത്ത ബി.പി.എല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതംനല്‍കും. 100 കോടി ഇതിനായി വിനിയോഗിക്കും.
- എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ 10 കിലോ എന്ന നിരക്കില്‍ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധാന്യം നല്‍കും. 100 കോടി രൂപ ഇതിനായി വകയിരുത്തും.
- 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 കോടി രൂപ ഇതിനായി ചെലവഴിക്കും.
- ഹെല്‍ത്ത് പാക്കേജുകള്‍ക്കായി 500 കോടി രൂപ വിലയിരുത്തും.
- 14000 കോടി രൂപ കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാനായി ചെലവഴിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !